HomeGULFമുബാറകിയ മാർക്കറ്റിൽ പുകവലി ; പുകവലിച്ചവർക്കും കടയുടമകൾക്കുമെതിരെ നടപടി

മുബാറകിയ മാർക്കറ്റിൽ പുകവലി ; പുകവലിച്ചവർക്കും കടയുടമകൾക്കുമെതിരെ നടപടി

spot_img

കുവൈറ്റ് സിറ്റി: അൽ മുബാറകിയ മാർക്കറ്റിൽ പരിസ്ഥിതി പോലീസ് വിഭാഗം നടത്തിയ വ്യാപക പരിശോധനയിൽ പൊതുസ്ഥലത്ത് പുകവലിച്ചതിന് 30 പേർക്കെതിരെ കേസ് എടുത്തു. കൂടാതെ പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് ഒരാൾക്കെതിരെയും, സ്ഥാപനത്തിനുള്ളിൽ പുകവലിക്കാൻ അനുവാദം നൽകിയതിന് ഒരു കടയുടമയ്ക്കെതിരെയും നടപടി സ്വീകരിച്ചു. പരിസ്ഥിതി സംരക്ഷണ നിയമം കർശനമായി നടപ്പിലാക്കുന്നതിന്റെയും പൊതുശുചിത്വം ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് പരിശോധന നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം കുറ്റക്കാർക്ക് ചുമത്തിയിട്ടുള്ള പിഴത്തുകകൾ താഴെ പറയുന്ന രീതിയിലാണ്:അടച്ചുകെട്ടിയതോ ഭാഗികമായി അടച്ചതോ ആയ പൊതുസ്ഥലങ്ങളിൽ പുകവലിച്ചാൽ 50 ദിനാർ മുതൽ 100 ദിനാർ വരെയാണ് പിഴ. സ്ഥാപനങ്ങൾക്കുള്ളിൽ പുകവലിക്കാൻ അനുമതി നൽകുന്ന ഉടമകൾക്ക് 1,000 ദിനാർ മുതൽ 5,000 ദിനാർ വരെ പിഴ ഈടാക്കും. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്ക് 50 ദിനാർ മുതൽ 500 ദിനാർ വരെയാണ് പിഴ ശിക്ഷ വിധിച്ചിട്ടുള്ളത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!