HomeCommunityഉപ്പും ചപ്പയും എന്ന പുസ്തകം പ്രകാശനം ചെയ്തു

ഉപ്പും ചപ്പയും എന്ന പുസ്തകം പ്രകാശനം ചെയ്തു

spot_img

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ( വോയ്സ് കുവൈത്ത് ) ഫഹാഹീൽ യൂനിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും എഴുത്തുകാരനുമായ ഷാജി.ജി.തുരുത്തിയിൽ രചിച്ച പത്ത് ചെറുകഥകളുടെ സമാഹാരം ” ഉപ്പും ചപ്പയും ” എന്ന പുസ്തകം തിരുവനന്തപുരം പൂജപ്പുര സരസ്വതി മണ്ഡപത്തിൽ വച്ച് ഷാജി.ജി.തുരുത്തിയിൽ വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനുവിന് നൽകി പ്രകാശനം ചെയ്തു.ഷാജി.ജി.തുരുത്തിയിലിന്റെ ജീവിത അനുഭവങ്ങളിൽ നിന്നും,കണ്ടതും കേട്ടതുമായ സംഭവങ്ങളെ കോർത്തിണക്കി പുസ്തക രൂപത്തിൽ തയ്യാറാക്കിയത്. പണ്ടുകാലത്ത് തിരുവിതാംകൂറിൽ ഉണ്ടായിരുന്ന കിളിത്തട്ടുകളിയിലെ നിയമങ്ങളുമായി സമകാലിക ജീവിത സാഹചര്യങ്ങളെ കോർത്തിണക്കിയാണ് “ഉപ്പും ചപ്പയും” എന്ന കഥ തുടങ്ങുന്നത്.

സമൂഹത്തിൽ ചില മനുഷ്യർക്ക് വെളുത്ത നിറത്തോടുളള പ്രണയവും കറുത്തനിറത്തിനോടുളള വെറുപ്പും സൂചിപ്പിക്കുന്ന കഥയാണ് “വെള്ളക്കുരുപ്പുകൾ”,കാവും കുളങ്ങളും സംരക്ഷിച്ചിരുന്ന പണ്ടുകാലത്ത് കഥാകൃത്തിന്റെ നാട്ടിൽ ഉണ്ടായിരുന്ന ഒരു മിത്താണ്”പെരിയൻ വെല്യച്ഛൻ” കോവിഡ് കാലത്ത് പ്രവാസികൾ അനുഭവിക്കേണ്ടിവന്ന പ്രയാസങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന കഥയാണ്”സൂഷ്മാണുപർവ്വം”ഓയിൽ ഫീൽഡിൽ ജീവനക്കാർ അനുഭവിക്കുന്ന വിഷമങ്ങൾ-വിഷവാതകമായ ഹൈഡ്രജൻ സൈൾഫൈഡിനെ ജീവനുളള ഒരു വസ്തുവായി സങ്കൽപിക്കുന്ന ഒരു കഥയാണ് “ഹൈഡ്രജൻ സൈൾഫൈഡ്”രാഷ്ട്രീയത്തിനു പിറകേ നടന്നിട്ട് എങ്ങും എത്താതെ പോകുന്ന ചില ആളുകളെകുറിച്ച് പറയുന്ന കഥയാണ്”പുല്ലുവിളമുക്കിലെ കമ്യൂണിസ്റ്റുകാർ”തന്നെ തെറ്റിദ്ധരിച്ച സമൂഹത്തിനു മുന്നിൽ സ്വന്തം ജീവിതം കൊണ്ട് തന്നെ താൻ തെറ്റുകാരനല്ല എന്നു ബോധ്യപ്പെടുത്താൻ ശ്രമിക്കുന്ന ഒരാളുടെ കഥയാണ് “ഡിറ്റക്ടീവ് പുരുഷോത്തമൻ”.

ഗദ്ദാമ വിസയിൽ വന്നിട്ട് അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചും അവർ അന്യ നാട്ടിൽ വരാനുണ്ടായ സാഹചര്യത്തെ കുറിച്ചുള്ള കഥയാണ് “വാസ്ത”.ആളുകൾക്ക് ഇപ്പോൾ ഉണ്ടാകുന്ന വ്യതിചലനങ്ങളെ കുറിച്ച് പറയുന്ന കഥയാണ് “മണം”ക്ഷേത്രത്തിൽ ദേവിയെ ഒരുക്കുന്നവർക്കിടയിൽ ഉണ്ടാകുന്ന തർക്കങ്ങളെക്കുറിച്ചുളള കഥയാണ്”ഉച്ചബലി”ഇങ്ങനെയുള്ള 10 ചെറുകഥകളാണ് ഉപ്പും ചപ്പയും എന്ന പുസ്തകത്തിൽ ഉള്ളത്.

ഷാജി.ജി.തുരുത്തിയിൽ കെമിസ്ട്രിയിലും കെമിക്കൽ എഞ്ചിനീയറിംഗിലും ബിരുദം.ഇന്ത്യയിലും സിംഗപ്പൂരിലും പെട്രോ കെമിക്കൽ മേഖലയിൽ ജോലി ചെയ്തു. ഇപ്പോൾ കുവൈത്ത് നാഷണൽ ലൂബ് ഓയിൽ മാനുഫാക്ചറിംഗ് കമ്പനിയിൽ ജീവനക്കാരനാണ്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!