HomeCommunityവോയ്സ് കുവൈത്ത് അഭയതീരത്തിൽ ഓണക്കോടികളും ഓണസദ്യയും നൽകി

വോയ്സ് കുവൈത്ത് അഭയതീരത്തിൽ ഓണക്കോടികളും ഓണസദ്യയും നൽകി

spot_img

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ(കുവൈറ്റ് കുവൈത്ത്) തിരുവനന്തപുരം കഴക്കൂട്ടത്ത് 3 കേന്ദ്രങ്ങളിലായി പ്രവർത്തിക്കുന്ന അഭയതീരത്തിലെ അന്തേവാസികൾക്ക് ഓണക്കോടികളും ഓണസദ്യയും നൽകി. വോയ്സ് കുവൈത്ത് വനിതാവേദി സംഘടിപ്പിക്കുന്ന “ഓണോത്സവം – 2026” ന്റെ ആഘോഷ പരിപാടിയുടെ മുന്നോടിയായി വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനുവിന്റെ നേതൃത്വത്തിൽ അഭയതീരത്തിലെ അന്തേവാസികൾക്ക് ഓണക്കോടികളും ഓണസദ്യയും നൽകി.

അഭയതീരം പ്രസിഡന്റ് ശുഭ.എസ് , സെക്രട്ടറി സുനിൽ.എം.പി, സാമൂഹിക പ്രവർത്തകൻ സുരേഷ് അമ്മൂസ്,രാജി ബിനു, ടി.കൃഷ്ണൻകുട്ടി ആശാരി, ജലജ.പി എന്നിവർ ഓണാശംസകൾ നേർന്നു. ജീവകാരുണ്യ പ്രവർത്തകൻ വിനയചന്ദ്രൻ പരിപാടി സംയോജിപ്പിച്ചു.തുടർന്നും വോയ്സ് കുവൈത്ത് ഇതുപോലുളള മാതൃകാപരമായ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നുണ്ടെന്ന് ചെയർമാൻ പി.ജി.ബിനു അറിയിച്ചു.അഭയതീരം പ്രസിഡന്റ് ശുഭ.എസ് വോയ്സ് കുവൈത്ത് ഈ ഓണക്കാലത്ത് നൽകിയ പുണ്യ പ്രവർത്തനത്തിന് നന്ദി പറയുകയും ഇനിയും വോയ്സ് കുവൈത്തിന്റെ സഹായം ഉണ്ടാകണമെന്ന് അഭ്യർഥിക്കുകയും ചെയ്തു.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!