HomeCommunityവി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്നു: ചരിത്രവിജയത്തിന്റെ ആവേശത്തിൽ ഇൻകാസ് കുവൈറ്റ്; കേക്ക് മുറിച്ച് ആഘോഷിച്ചു

വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്നു: ചരിത്രവിജയത്തിന്റെ ആവേശത്തിൽ ഇൻകാസ് കുവൈറ്റ്; കേക്ക് മുറിച്ച് ആഘോഷിച്ചു

spot_img

കുവൈറ്റ് സിറ്റി: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ, വി.ഡി. സതീശനെ മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് തിരഞ്ഞെടുത്ത വാർത്ത ആവേശത്തോടെ ഏറ്റെടുത്ത് ഇൻകാസ് കുവൈറ്റ്. പ്രഖ്യാപനം വന്നതിന് പിന്നാലെ കുവൈറ്റിലെ ഇൻകാസ് പ്രവർത്തകർ ഒത്തുചേരുകയും ത്രിവർണ്ണ പതാകയുടെ മാതൃകയിലുള്ള കേക്ക് മുറിച്ച് സന്തോഷം പങ്കിടുകയും ചെയ്തു.102 സീറ്റുകൾ നേടി യു.ഡി.എഫ് കൈവരിച്ച ഈ വൻ മുന്നേറ്റം വി.ഡി. സതീശൻ എന്ന ജനകീയ നേതാവിന്റെ അചഞ്ചലമായ നേതൃപാടവത്തിനുള്ള അംഗീകാരമാണെന്ന് യോഗം വിലയിരുത്തി.

കഴിഞ്ഞ അഞ്ചുവർഷം പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹം കാഴ്ചവച്ച മികച്ച പ്രവർത്തനങ്ങളാണ് ഈ വിജയത്തിന്റെ അടിത്തറയെന്ന് പ്രവർത്തകർ അഭിപ്രായപ്പെട്ടു. ചരിത്രത്തിൽ ആദ്യമായി കോൺഗ്രസിന് 63 സീറ്റുകൾ നേടിക്കൊടുക്കാൻ അദ്ദേഹത്തിന്റെ തന്ത്രങ്ങൾക്കും കഠിനാധ്വാനത്തിനും സാധിച്ചു എന്നത് ഈ വിജയത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. ജനകീയനായ നേതാവും ദീർഘവീക്ഷണമുള്ള ഭരണാധികാരിയുമായ വി.ഡി. സതീശന്റെ നേതൃത്വം കേരളത്തെ പുതിയ വികസന പാതയിലേക്ക് നയിക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.രാജീവ്‌ നടുവിലെമുറി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി അനൂപ് സോമൻ സ്വാഗതം ആശംസിച്ചു.

തോമസ് പള്ളിക്കൽ, മധു മാഹി, ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, കുര്യൻ തോമസ് പൈനുംമൂട്ടിൽ, സുനിൽജിത്ത് മണ്ണാർക്കാട്, അലക്സ് മാനന്തവാടി, അനിൽ വള്ളികുന്നം, സണ്ണി പത്തിച്ചിറ, ജെയിം വി കൊട്ടാരം, ഷിജു ഓതറ, തമ്പി ലൂക്കോസ്, ബിജി പള്ളിക്കൽ, രതീഷ് കുമ്പളത്ത്, ഒസാമ വാഹിദ്, സുമിത്ത് പത്തനംതിട്ട, റിജു, ഷമീർ വള്ളികുന്നം, ജോൺ തോമസ് കൊല്ലകടവ്, പ്രകാശ് ചിറ്റേഴത്ത്, ശശി വലിയകുളങ്ങര, സുരേഷ് കുമാർ കെ.എസ്, ഷൈജു എബ്രഹാം കോട്ടയം, സോഷി സോമൻ, ജയിംസ് രാമപുരം, ജിജി പത്തനംതിട്ട, എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ട്രഷറർ അലക്സ് മാത്യു പുത്തൂർ നന്ദി രേഖപ്പെടുത്തി.നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ഇൻകാസ് കുവൈറ്റ് എല്ലാവിധ ആശംസകളും നേർന്നു. വരാനിരിക്കുന്ന അഞ്ചുവർഷത്തെ ഭരണത്തിന് പ്രവാസി സമൂഹത്തിന്റെയും ഇൻകാസ് കുവൈറ്റിന്റെയും ഭാഗത്തുനിന്നും പൂർണ്ണമായ പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!