HomeGULFജലീബ് അൽ-ഷുയൂഖ് പരിശോധനയ്ക്കിടെ മൃതദേഹം കണ്ടെത്തിയെന്ന് പ്രചരണം; വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം

ജലീബ് അൽ-ഷുയൂഖ് പരിശോധനയ്ക്കിടെ മൃതദേഹം കണ്ടെത്തിയെന്ന് പ്രചരണം; വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം

spot_img

കുവൈത്ത് സിറ്റി: ജലീബ് അൽ-ഷുയൂഖ് മേഖലയിൽ നടന്ന സുരക്ഷാ പരിശോധനയ്ക്കിടെ ഒരു മൃതദേഹം കണ്ടെത്തിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഔദ്യോഗിക പ്രസ്താവനയിൽ, ഔദ്യോഗികമല്ലാത്ത സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പ്രചരിക്കുന്ന വാർത്തകളും അഭ്യൂഹങ്ങളും വിശ്വസിക്കരുതെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!