HomeGULFകുവൈറ്റിൽ ദുരൂഹ സാഹചര്യത്തിൽ ഇന്ത്യൻ പ്രവാസി മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് പബ്ലിക് പ്രോസിക്യൂഷൻ

കുവൈറ്റിൽ ദുരൂഹ സാഹചര്യത്തിൽ ഇന്ത്യൻ പ്രവാസി മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് പബ്ലിക് പ്രോസിക്യൂഷൻ

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിലെ അൽ-ഖസ്റിൽ ദുരൂഹ സാഹചര്യത്തിൽ ഇന്ത്യൻ പ്രവാസി മരിച്ചു. 1981-ൽ ജനിച്ച ഇന്ത്യൻ പൗരനാണ് ഒരു വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പബ്ലിക് പ്രോസിക്യൂഷൻ ഔദ്യോഗികമായി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

വൈകുന്നേരത്തോടെ അൽ-ഖസ്റിലെ ഒരു വീട്ടിൽ അരുതാത്ത എന്തോ സംഭവിച്ചതായി ജഹ്റ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ ഓപ്പറേഷൻസ് റൂമിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് അൽ-ഖസ്ർ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പട്രോളിംഗ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. 1971-ൽ ജനിച്ച ഒരു കുവൈറ്റി പൗരനാണ് സംഭവത്തെക്കുറിച്ച് അധികൃതരെ അറിയിച്ചത്.

മരിച്ച ഇന്ത്യൻ പ്രവാസിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആശുപത്രിയിൽ എത്തുമ്പോൾ അദ്ദേഹത്തിന് നാഡിമിടിപ്പോ രക്തസമ്മർദ്ദമോ ഉണ്ടായിരുന്നില്ലെന്നും കണ്ണുകൾ വികസിച്ച നിലയിലായിരുന്നുവെന്നും ഡോക്ടർമാർ അറിയിച്ചു. മരണത്തിലെ ചുരുളഴിക്കുന്നതിനായി ജഹ്റ പബ്ലിക് പ്രോസിക്യൂഷൻ കേസ് ‘സംശയാസ്പദമായ കുറ്റകൃത്യമായി’ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടു. തുടർ അന്വേഷണത്തിനായി കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് കൈമാറിയിട്ടുണ്ട്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!