HomeGULFകുവൈത്തിൽ വാഹന രജിസ്ട്രേഷൻ കാർഡ് ഇനി കാറിൽ സൂക്ഷിക്കേണ്ട; മൊബൈൽ ഐഡിയിലെ ഡിജിറ്റൽ രേഖയ്ക്ക് അംഗീകാരം

കുവൈത്തിൽ വാഹന രജിസ്ട്രേഷൻ കാർഡ് ഇനി കാറിൽ സൂക്ഷിക്കേണ്ട; മൊബൈൽ ഐഡിയിലെ ഡിജിറ്റൽ രേഖയ്ക്ക് അംഗീകാരം

spot_img

കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ രേഖയായ ദഫ്തർ ഇനി പേപ്പർ രൂപത്തിൽ വാഹനത്തിനുള്ളിൽ സൂക്ഷിക്കേണ്ടതില്ലെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. ‘മൈ കുവൈത്ത് ഐഡി’ (Kuwait Mobile ID – ഹവിയത്തി) ആപ്ലിക്കേഷനിൽ ലഭ്യമായ ഡിജിറ്റൽ വാഹന രജിസ്ട്രേഷൻ രേഖ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പുറത്തിറക്കിയ ബോധവൽക്കരണ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വാഹന രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങളും അധികൃതർ വിശദീകരിച്ചിട്ടുണ്ട്.

വാഹന രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള നടപടികൾ:

1. ആദ്യം തേർഡ് പാർട്ടി വാഹന ഇൻഷുറൻസ് എടുക്കണം. ഇതിനായി ബന്ധപ്പെട്ട ഇൻഷുറൻസ് വെബ്സൈറ്റിൽ പ്രവേശിച്ച് ഇൻഷുറൻസ് കമ്പനി തിരഞ്ഞെടുത്ത് ഓൺലൈനായി പണമടയ്ക്കണം.

2. പണമടച്ചശേഷം ഇൻഷുറൻസ് രേഖ പ്രിന്റ് എടുക്കണം.

3. തുടർന്ന് ആവശ്യമായ വാഹന സാങ്കേതിക പരിശോധന പൂർത്തിയാക്കുന്നതിനായി ടെക്നിക്കൽ ഇൻസ്പെക്ഷൻ വിഭാഗത്തെ സമീപിക്കണം.

4. പരിശോധനാ നടപടികൾ പൂർത്തിയാക്കിയശേഷം സർക്കാർ സേവന ആപ്ലിക്കേഷനായ ‘സഹേൽ’ (Sahel) തുറക്കണം.

5. ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങളിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് വിഭാഗം തിരഞ്ഞെടുത്ത് രജിസ്ട്രേഷൻ പുതുക്കേണ്ട വാഹനം തിരഞ്ഞെടുക്കണം.

6. നിശ്ചിത പുതുക്കൽ ഫീസ് ഓൺലൈനായി അടച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം.

ഡിജിറ്റൽ രേഖകൾക്ക് ഔദ്യോഗിക അംഗീകാരം നൽകിയതോടെ വാഹന ഉടമകൾക്ക് പേപ്പർ രജിസ്ട്രേഷൻ ബുക്ക് കൈവശം സൂക്ഷിക്കേണ്ടതിന്റെ ആവശ്യം ഒഴിവാകും.സർക്കാർ സേവനങ്ങൾ കൂടുതൽ ഡിജിറ്റലാക്കുന്നതിന്റെയും വാഹന ഉടമകൾക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നിർദേശം വ്യക്തമാക്കിയതെന്ന് ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!