HomeGULFജഹ്റയിൽ വ്യാപക സുരക്ഷാ പരിശോധന; താമസനിയമം ലംഘിച്ച അഞ്ച് പേർ ഉൾപ്പെടെ ആറുപേർ പിടിയിൽ

ജഹ്റയിൽ വ്യാപക സുരക്ഷാ പരിശോധന; താമസനിയമം ലംഘിച്ച അഞ്ച് പേർ ഉൾപ്പെടെ ആറുപേർ പിടിയിൽ

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്റ ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിൽ സുരക്ഷാ വിഭാഗങ്ങൾ നടത്തിയ വ്യാപക പരിശോധനയിൽ താമസനിയമം ലംഘിച്ച അഞ്ച് പേർ ഉൾപ്പെടെ ആറുപേർ പിടിയിലായി. നസീം, ഖസർ, വാഹ എന്നിവിടങ്ങളിലാണ് സുരക്ഷാ പരിശോധന നടത്തിയത്.

ജഹ്റ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ നെഗറ്റീവ് ഫിനോമിന കമ്മിറ്റി, കുവൈത്ത് മുനിസിപ്പാലിറ്റി, വൈദ്യുതി-ജല-പുനരുപയോഗ ഊർജ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധന.സ്വകാര്യ താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് അനധികൃതമായി വ്യാപാര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന താമസനിയമ ലംഘകരായ അഞ്ച് പേരെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. ഒളിച്ചോടിയതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് വാറന്റ് നിലവിലുണ്ടായിരുന്ന ഒരാളെയും പിടികൂടി.

പരിശോധനയ്ക്കിടെ ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. കുവൈത്ത് മുനിസിപ്പാലിറ്റി നാല് നിയമലംഘനങ്ങളും വൈദ്യുതി-ജല മന്ത്രാലയം രണ്ട് നിയമലംഘനങ്ങളും രേഖപ്പെടുത്തി.കൂടാതെ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനായി മൂന്ന് ഗ്രോസറി കടകളും ബാച്ചിലർമാർ താമസിക്കുന്ന രണ്ട് കെട്ടിടങ്ങളും അധികൃതർ നിരീക്ഷണവിധേയമാക്കി.

കണ്ടെത്തിയ നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവർക്കെതിരെ നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.അനധികൃത വ്യാപാര പ്രവർത്തനങ്ങൾ തടയുക, താമസനിയമ ലംഘകരെ കണ്ടെത്തുക, പൊതുസുരക്ഷ ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ട് വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!