HomeGULFകുവൈത്തിൽ സ്വകാര്യ വീടുകൾ കേന്ദ്രീകരിച്ച് അനധികൃതമായി പ്രവർത്തിച്ച മൂന്ന് ഭക്ഷ്യസ്ഥാപനങ്ങൾ പിടികൂടി

കുവൈത്തിൽ സ്വകാര്യ വീടുകൾ കേന്ദ്രീകരിച്ച് അനധികൃതമായി പ്രവർത്തിച്ച മൂന്ന് ഭക്ഷ്യസ്ഥാപനങ്ങൾ പിടികൂടി

spot_img

കുവൈത്ത്: കുവൈത്തിൽ ആരോഗ്യ ലൈസൻസില്ലാതെ സ്വകാര്യ വീടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന മൂന്ന് ഭക്ഷ്യസ്ഥാപനങ്ങൾ അധികൃതർ കണ്ടെത്തി നിയമനടപടി സ്വീകരിച്ചു.കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, ആഭ്യന്തര മന്ത്രാലയത്തിന്റെയും മറ്റ് ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് അനധികൃത ഭക്ഷ്യസ്ഥാപനങ്ങൾ കണ്ടെത്തിയത്.

ഭക്ഷ്യസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമായി നടത്തുന്ന പരിശോധനകളുടെ ഭാഗമായാണ് നടപടി.സ്വകാര്യ താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആവശ്യമായ ആരോഗ്യ ലൈസൻസുകളില്ലാതെ ഭക്ഷ്യസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.

നിയമലംഘകരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുംമൂന്ന് സ്ഥാപനങ്ങൾക്കെതിരെയും നിയമലംഘന റിപ്പോർട്ടുകൾ തയ്യാറാക്കിയതായും ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും അതോറിറ്റി അറിയിച്ചു.നിയമലംഘനങ്ങളിൽ ഉൾപ്പെട്ടവരെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന പരിശോധനകളും നിയമനടപടികളും തുടരുമെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ വ്യക്തമാക്കി.ഭക്ഷ്യസ്ഥാപനങ്ങളിലെ നിയമലംഘനങ്ങൾ തടയുക, ഭക്ഷണത്തിന്റെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുക, ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുക എന്നിവയാണ് പരിശോധനകളുടെ പ്രധാന ലക്ഷ്യമെന്നും അതോറിറ്റി അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!