HomeGULFരാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ കടന്നുകയറുന്നു, ഇറാൻ അംബാസഡറിനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് കുവൈറ്റ്

രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ കടന്നുകയറുന്നു, ഇറാൻ അംബാസഡറിനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് കുവൈറ്റ്

spot_img

കുവൈത്ത്സിറ്റി: രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ കടന്നുകയറാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ഇറാൻ അംബാസഡർ മുഹമ്മദ് തുതുഞ്ചിയെ കുവൈറ്റ് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചു. ഇറാൻ എംബസി പുറത്തിറക്കിയ പ്രസ്താവന കുവൈറ്റിന്റെ പരമാധികാരത്തിനും നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിനുംമേലുള്ള നഗ്നമായ കടന്നുകയറ്റമാണെന്ന് കുവൈറ്റ് വ്യക്തമാക്കി.

ബുധനാഴ്ച വിദേശകാര്യ മന്ത്രാലയത്തിൽ എത്തിയ അംബാസഡർക്ക് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അംബാസഡർ ഹമദ് അൽ-മഷാൻ ഔദ്യോഗിക പ്രതിഷേധ കുറിപ്പ് കൈമാറി. കുവൈറ്റ് കോടതികളുടെ നിയമപരമായ വിധികളിൽ ഇടപെടാനുള്ള ശ്രമങ്ങളെ ശക്തമായി അപലപിക്കുന്നതായി അദ്ദേഹം അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരത്തെയും നീതിന്യായ വകുപ്പിന്റെ സ്വാതന്ത്ര്യത്തെയും മാനിക്കണമെന്നും, അന്താരാഷ്ട്ര നിയമങ്ങളും സൽസ്വഭാവ നയങ്ങളും പാലിക്കാൻ ഇറാൻ തയ്യാറാകണമെന്നും കുവൈറ്റ് ആവശ്യപ്പെട്ടു.

യുണൈറ്റഡ് നേഷൻസ് ചാർട്ടർ, 1961-ലെ വിയന്ന കൺവെൻഷൻ ഓൺ ഡിപ്ലോമാറ്റിക് റിലേഷൻസ് എന്നിവയിലെ വ്യവസ്ഥകൾ ഇറാൻ കർശനമായി പാലിക്കേണ്ടതുണ്ടെന്നും കുവൈറ്റ് ഓർമ്മിപ്പിച്ചു. ദേശീയ കോടതികളുടെ വിധികളും തീരുമാനങ്ങളും രാജ്യത്തിന്റെ പരമാധികാര പരിധിയിൽ വരുന്നതാണെന്നും, ഇതിൽ യാതൊരുവിധത്തിലുള്ള ബാഹ്യ ഇടപെടലുകളും അനുവദിക്കില്ലെന്നും കുവൈറ്റ് ആവർത്തിച്ച് വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!