HomeCommunityകേരളപ്പിറവി ദിനാഘോഷവും വയലാർ അനുസ്മരണവും ഒക്ടോബർ 31 ന്

കേരളപ്പിറവി ദിനാഘോഷവും വയലാർ അനുസ്മരണവും ഒക്ടോബർ 31 ന്

spot_img

കുവൈറ്റ് സിറ്റി:കേരള അസോസിയേഷൻ കുവൈറ്റ് സാൽമിയ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷവും വയലാർ അനുസ്മരണവും_ കാവ്യ സദസ്സ് 2026 സംഘടിപ്പിക്കുന്നു. 2026 ഒക്ടോബർ 31-ന് വൈകീട്ട് 6 മണിക്ക് സാൽമിയ ആർ.ഡി.എ. ഹാളിലാണ് കാവ്യ സദസ്സ് സംഘടിപ്പിച്ചിട്ടുള്ളത്.

പരിപാടിയുടെ ഭാഗമായി കുവൈറ്റിലെ തിരഞ്ഞെടുക്കപ്പെട്ടു പ്രവാസി കവികൾ തങ്ങളുടെ കവിതകൾ ചൊല്ലുകയും, എഴുതാനുള്ള അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്യും. കൂടാതെ പ്രത്യേക കാവ്യചർച്ചയും കാവ്യ സദസ്സിൻ്റെ ഭാഗമായി നടക്കും. മലയാള കവിതകളിലെ കേരളത്തെക്കുറിച്ച് ശ്രീ. ജ്യോതിദാസ് തൊടുപുഴ മുഖ്യപ്രഭാഷണം നടത്തും. കേരളത്തിൻ്റെ സംസ്കൃതിയും വയലാറിന്റെ സ്മരണകളും ഇഴചേരുന്ന മനോഹരമായ സായാഹ്നത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി കേരള അസോസിയേഷൻ കുവൈറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയും സംഘാടകരും അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!