HomeCommunityകേര വനിതാ വേദി ആരോഗ്യ ബോധവൽക്കരണ ക്യാമ്പ് നടത്തി

കേര വനിതാ വേദി ആരോഗ്യ ബോധവൽക്കരണ ക്യാമ്പ് നടത്തി

spot_img

കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ പിങ്ക് ഒക്ടോബറിനോട് അനുബന്ധിച്ച് വനിതകൾക്കായി ബ്രസ്റ്റ് ക്യാൻസർ ബോധവൽക്കരണ ക്യാമ്പ് നടത്തി. 2026 ഒക്ടോബർ 23 വെള്ളിയാഴ്ച അബ്ബാസിയ റോയൽ ബേക് ഹാളിൽ വച്ച് വൈകുന്നേരം 3 മണിക്ക് കുവൈറ്റിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായ Dr. സരിത വനിതകൾക്ക് വേണ്ടി ക്ലാസ് എടുക്കുകയുണ്ടായി.

പ്രോഗ്രാം കൺവീനർ ശ്രീമതി ലിനി റോബിൻ സ്വാഗതവും, വനിതാവേദി കൺവീനർ ശ്രീമതി അൻസമോൾ അധ്യക്ഷതയും വഹിച്ച യോഗത്തിൽ വനിതാ വേദി അംഗം രാഖിമോൾ നന്ദി പറയുകയുണ്ടായി.

ക്യാമ്പിന്റെ രജിസ്ട്രേഷൻ നടപടികൾ പ്രീത, മെർലി എന്നിവരുടെ നേതൃത്വത്തിലും ശ്രീജ, നൂർജഹാൻ, എന്നിവർ ക്യാമ്പിന് നേതൃത്വം നടത്തുകയും ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത വനിതകളുടെ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകുകയുണ്ടായി . വൈകുന്നേരം അഞ്ചുമണിയോടെ ക്യാമ്പ് അവസാനിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!