HomeCommunityനോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധനവ് പ്രവാസികളോട് ചെയ്യുന്ന വെല്ലുവിളി: കേരള അസോസിയേഷൻ കുവൈറ്റ്

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധനവ് പ്രവാസികളോട് ചെയ്യുന്ന വെല്ലുവിളി: കേരള അസോസിയേഷൻ കുവൈറ്റ്

spot_img

കുവൈത്ത്സിറ്റി :പ്രവാസി മലയാളികളുടെ ആശ്രയകേന്ദ്രമായ നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക അശാസ്ത്രീയമായും വൻതോതിലും വർധിപ്പിച്ച നടപടിയിൽ കേരള അസോസിയേഷൻ കുവൈറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ മറുനാടുകളിൽ കഷ്ടപ്പെടുന്ന സാധാരണക്കാരായ പ്രവാസികളുടെ മേൽ അടിച്ചേൽപ്പിച്ച ഈ അന്യായ തുക വർദ്ധനവ് സാധാരണക്കാരെ പാടെ ചികിത്സാ സൗകര്യങ്ങളിൽ നിന്നും അകറ്റി നിർത്താൻ മാത്രമേ ഉപകരിക്കുകയുള്ളൂ.

നാടിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്ന പ്രവാസികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കേണ്ട സർക്കാരും നോർക്കയും തന്നെ ഇത്തരത്തിൽ കൊള്ളനിരക്കുകൾ ഈടാക്കുന്നത് അംഗീകരിക്കാനാവില്ല. രോഗാവസ്ഥയിലും അടിയന്തര ഘട്ടങ്ങളിലും പ്രവാസികൾക്ക് താങ്ങാവേണ്ട സർക്കാർ ഇൻഷുറൻസ് പദ്ധതികൾ സാധാരണക്കാരുടെ സാമ്പത്തിക ശേഷിക്ക് അതീതമായി മാറ്റുന്നത് ക്രൂരതയാണ്. കോവിഡിനു ശേഷമുള്ള പ്രതിസന്ധികളിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന പ്രവാസി സമൂഹത്തിന് ഇരുട്ടടിയാണ് നോർക്കയുടെ ഈ തീരുമാനം. ലോകകേരള സഭയും ഇടതുപക്ഷ സർക്കാരും ഒത്തൊരുമയോടെ മുൻകൈ പ്രവർത്തനം നടത്തി നടപ്പിലാക്കിയ ജനകീയ ഇൻഷുറൻസ് പദ്ധതിയെ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്ക് വേണ്ടി തകർക്കാൻ നോക്കുന്നത് പ്രവാസി സമൂഹത്തോട് ചെയ്യുന്ന കൊടും വഞ്ചനയായി മാത്രമേ കാണാൻ സാധിക്കുകയുള്ളു.

അതി സാധാരണക്കാരായ പ്രവാസികൾക്ക് മെച്ചപ്പെട്ട ചികിത്സ സൗകര്യം ലഭ്യമാക്കാനും വർദ്ധിപ്പിച്ച നോർക്ക കെയർ കെയർ ഇൻഷുറൻസ് പ്രീമിയം പിൻവലിച്ച്, മുഴുവൻ പ്രവാസി സമൂഹത്തെയും ഇൻഷുറൻസ് പരിരക്ഷ നൽകി സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും കേരള അസോസിയേഷൻ കുവൈറ്റ് പ്രസിഡന്റ് ബിവിൻ തോമസ് ജനറൽ സെക്രട്ടറി ഷംനാദ് എസ് തോട്ടത്തിൽ എന്നിവർ പത്ര പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!