വൈ.എം.സി.എ. കുവൈറ്റിന്റെ 2026–27 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. വൈ.എം.സി.എ. പ്രസിഡന്റ് മാത്യൂസ് മാമൻ അധ്യക്ഷത വഹിക്കുകയും പ്രോഗ്രാമുകളുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
രക്ഷാധികാരി എ. ഐ. കുര്യൻ, അഡ്വൈസറി ബോർഡ് ചെയർമാൻ പി. എ. ജോൺ, വൈസ് പ്രസിഡന്റ് ഡോ. നവീൻ ജോർജ്, എന്നിവർ ആശംസകൾ അർപ്പിച്ച് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. മൈക്കൾ ജോർജ്, സന്തോഷ് എം. ഫിലിപ്പ് പ്രാർത്ഥനകൾക്ക് നേതൃതം നൽകി. സെക്രട്ടറി മനോജ് പരിമണം സ്വാഗതവും, ട്രഷറാർ മാത്യു കോശി നന്ദിയും രേഖപ്പെടുത്തി. അജേഷ് തോമസ് (ട്രസ്റ്റി അക്കൗണ്ടസ്, അജിത് തോമസ് കണ്ണംപാറ (ജോ. സെക്രട്ടറി) പ്രോഗ്രാമുകൾ നിയന്ത്രിച്ചു. അംഗങ്ങളുടെ വിവിധ പ്രോഗ്രാമുകളും, റിഥം ഇവൻസിൻ്റെ ഗാനമേളയും, മാജിക്ക് ഷോയും ഉണ്ടായിരുന്നു.



