HomeINDIAKeralaനെയ്യാറ്റിന്‍കര കൊലപാതകം: അച്ഛനും മക്കളും ഉള്‍പ്പടെ 4 പേര്‍ കസ്റ്റഡിയില്‍

നെയ്യാറ്റിന്‍കര കൊലപാതകം: അച്ഛനും മക്കളും ഉള്‍പ്പടെ 4 പേര്‍ കസ്റ്റഡിയില്‍

spot_img

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ യുവാവിന്റെ കൊലപാതക കേസില്‍ നാല് പേര്‍ കസ്റ്റഡിയില്‍. അച്ഛനും മക്കളും ഉള്‍പ്പടെ നാലുപേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ആലുനിന്നകുഴി സ്വദേശി ബിജു, മക്കളായ അമ്പാടി, മിഥുന്‍, അമ്പാടിയുടെ സുഹൃത്ത് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

ആരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.നെയ്യാറ്റിന്‍കര സ്വദേശി മനോജ് ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബിജുവിന്റെ മകനെ കാണാന്‍ എത്തിയ സുഹൃത്ത് വീടിന് മുന്നില്‍ ബൈക്ക് റേസ് ചെയ്തതാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കം. ഇത് മനോജ് ചെയ്തു. തുടര്‍ന്ന് തർക്കം വാക്കേറ്റത്തിലേക്കും കയ്യാങ്കളിയിലേക്കും എത്തുകയായിരുന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!