HomeINDIACBSE തായ്ക്വോണ്ടോ സൗത്ത് സോൺ മത്സരത്തിനിടെ വിദ്യാർഥിയ്ക്ക് ഗുരുതരപരുക്ക്

CBSE തായ്ക്വോണ്ടോ സൗത്ത് സോൺ മത്സരത്തിനിടെ വിദ്യാർഥിയ്ക്ക് ഗുരുതരപരുക്ക്

spot_img

CBSE തായ്ക്വോണ്ടോ സൗത്ത് സോൺ മത്സരത്തിൽ പങ്കെടുത്ത പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് ഗുരുതരപരുക്ക്. തൃശൂർ പെരുമ്പിലവ് അൻസാർ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥി ഫൈസ് അബ്‌ദുൾ ജലാലിനാണ് മഹാരാഷ്ട്ര വച്ചുനടന്ന മത്സരത്തിൽ പരുക്കേറ്റത്. തലയ്ക്കാണ് പരുക്കേറ്റത്. വിദ്യാർഥിയ്ക്ക് പരുക്കേറ്റ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. CBSE ചെയർമാന് കുടുംബം പരാതി നൽകി. നിയമ നടപടികൾ സ്വീകരിക്കുമെന്ന് കുടുംബം ട്വന്റിഫോറിനോട് വ്യക്തമാക്കി.

ഗുരുതര പരുക്കേറ്റ വിദ്യാർത്ഥി എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലാണ്. ഓഗസ്റ്റ് മൂന്നാം തീയതി മഹാരാഷ്ട്ര ചന്ദ്രപുർ വെച്ചാണ് മത്സരം നടന്നത്. എതിർ മത്സരാർത്ഥി നിയമങ്ങൾ പാലിക്കാതെ മർദിച്ചെന്ന് ഫൈസിന്റെ കുടുംബം പറയുന്നത്. റെഫറി കൃത്യമായി ഇടപെട്ടില്ലെന്നും കുടുംബത്തിന്റെ പരാതി. സംഭവിച്ചത് ഗുരുതര പിഴവാണെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. പ്രാഥമിക ചികിത്സയും ശസ്ത്രക്രിയയ്ക്കും ശേഷം വിദഗ്ദ ചികിത്സയ്ക്കായി വിദ്യാർഥിയെ എയർലിഫ്റ്റ് ചെയ്ത് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഫൈസിന്റെ സ്വകാര്യ ഭാ​ഗത്താണ് ആദ്യം മർദനമേറ്റത്. തുടർന്ന് റിങ്ങിന് പുറത്തേക്ക് നീങ്ങിയ ഫൈസിനെ കിക്ക് ചെയ്ത് വീഴ്ത്തുകയായിരുന്നു. ഫൈസ് ഉടൻ തന്നെ ബോധരഹിതനായി വീഴുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. റിങ്ങിന് പുറത്തേക്ക് പോയി കഴിഞ്ഞാൽ മത്സരം തുടരാൻ കഴിയില്ല. എന്നാൽ പുറത്തേക്ക് പോയ ഫൈസിനെ തലയ്ക്ക് കിക്ക് ചെയ്യുകയായിരുന്നു. കുട്ടിയുടെ തലച്ചോറിന് പരുക്കേറ്റ ഫൈസിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!