കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) വനിതാവേദിയുടെ നേതൃത്വത്തിൽ മെട്രോ മെഡിക്കൽ കെയറുമായി സഹകരിച്ച് സ്തനാർബുദ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ദജീജ് മെട്രോ മെഡിക്കൽ കെയർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഫോക്ക് പ്രസിഡന്റ് എൽദോ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഫോക്ക് വനിതാവേദി ജനറൽ കൺവീനർ അമ്പിളി ബിജു സ്വാഗതം ആശംസിച്ചു. വനിതാവേദി ചെയർപേഴ്സൺ ശരണ്യ പ്രിയേഷ് അധ്യക്ഷത വഹിച്ചു.ഫോക്ക് ജനറൽ സെക്രട്ടറി ശ്രീഷിൻ എം.വി, ട്രഷറർ സൂരജ് കെ.വി, മെട്രോ മെഡിക്കൽ കെയർ കോർപ്പറേറ്റ് മാർക്കറ്റിംഗ് ഹെഡ് ബഷീർ ബാത്ത എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
മെട്രോ മെഡിക്കൽ കെയർ ഖൈത്താൻ ബ്രാഞ്ചിലെ ഡോ. ഉത്തര (എം.ബി.ബി.എസ്.) ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും രോഗം നേരത്തേ തിരിച്ചറിയുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു ക്ലാസ് സംഘടിപ്പിച്ചത്. ഫോക്ക് വനിതാവേദി ട്രഷറർ ലീന സാബു നന്ദി രേഖപ്പെടുത്തി.



