HomeGULFസ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം പിടിക്കുവാൻ 13 കാരണങ്ങൾ അനുവദിച്ച് മാൻപവർ പബ്ലിക് അതോറിറ്റി

സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം പിടിക്കുവാൻ 13 കാരണങ്ങൾ അനുവദിച്ച് മാൻപവർ പബ്ലിക് അതോറിറ്റി

spot_img

കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് തുക കുറയ്ക്കുന്നതിന് അനുയോജ്യമായ 13 കാരണങ്ങൾ പ്രഖ്യാപിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. ശമ്പളത്തിൽ നിന്ന് പണം പിടിക്കുമ്പോൾ കൃത്യമായ നിയമസാധുതയും തെളിവുകളും ഹാജരാക്കണമെന്ന് പുതിയ നിയമത്തിൽ വ്യക്തമാക്കുന്നു.

ശമ്പളത്തിൽ നിന്ന് പ്രതിമാസം പരമാവധി കുറയ്ക്കാവുന്ന തുക തൊഴിലാളിയുടെ ശമ്പളത്തിന്റെ 25 ശതമാനമാണ്. ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനുള്ള കാരണങ്ങൾ തെളിയിക്കുന്ന ഔദ്യോഗിക രേഖകൾ നിർബന്ധമായും സമർപ്പിക്കേണ്ടതാണ്. ശമ്പളമില്ലാത്ത അവധികൾ, രോഗാവധികൾ, ശിശുസംരക്ഷണ അവധികൾ, ഭാഗികമായി ശമ്പളം ലഭിക്കുന്ന അവധികൾ, ജോലിയിൽ നിന്ന് താൽക്കാലികമായി സസ്പെൻഡ് ചെയ്യപ്പെടുക, അനുമതിയില്ലാതെ ജോലിസ്ഥലത്തുനിന്ന് വിട്ടുനിൽക്കുക, ജോലി ചെയ്യാൻ വിസമ്മതിക്കുക, ജോലിക്ക് ഹാജരാകാതിരിക്കുക തുടങ്ങിയവയാണ് പ്രധാന കാരണങ്ങൾ.

ഇതിന് പുറമെ മാൻപവർ അതോറിറ്റി പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് ആകെ രജിസ്റ്റർ ചെയ്ത കമ്പനി ഫയലുകളുടെ എണ്ണം 1,00,252 ആണ്. ഇതിൽ അഞ്ചിൽ താഴെ ജീവനക്കാരുള്ള കമ്പനികൾ 51.7 ശതമാനമാണ്. അഞ്ചോ അതിലധികമോ ജീവനക്കാരുള്ള കമ്പനികളുടെ ഫയലുകളിൽ ഭൂരിഭാഗവും നിബന്ധനകൾ പാലിക്കുന്നുണ്ടെങ്കിലും, ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് 8,800 ഫയലുകൾ അധികൃതർ താൽക്കാലികമായി മരവിപ്പിച്ചിട്ടുണ്ട്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!