ഗൾഫിലെയും കേരളത്തിലെയും യുവ ബാസ്ക്കറ്റ്ബോൾ രംഗത്ത് പുതിയ അധ്യായം തുറന്ന് ബാസ്ക്കറ്റ്ബോൾ ലീഗ് കേരള (BLK) സീസൺ-1 ജൂൺ 4 മുതൽ 13 വരെ കൊച്ചിയിലെ റീജിയണൽ സ്പോർട്സ് സെന്റർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. സ്റ്റാർട്ടിംഗ് ഫൈവ് സ്പോർട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡും എബിസി ബാസ്ക്കറ്റ്ബോൾ ലീഗ് പ്രൈവറ്റ് ലിമിറ്റഡും കേരള ബാസ്ക്കറ്റ്ബോൾ അസോസിയേഷനുമായി ചേർന്നാണ് ലീഗ് സംഘടിപ്പിക്കുന്നത്.
ആറ് ഫ്രാഞ്ചൈസി ടീമുകൾ പങ്കെടുക്കുന്ന ലീഗിൽ അണ്ടർ-14, അണ്ടർ-19 വിഭാഗങ്ങളിലെ ആൺകുട്ടികളും പെൺകുട്ടികളും മത്സരിക്കും. ആകെ 72 മത്സരങ്ങളാണ് ടൂർണമെന്റിൽ അരങ്ങേറുക.യുവ ബാസ്ക്കറ്റ്ബോൾ മത്സരങ്ങളിൽ ആദ്യമായാണ് കേരളത്തിൽ ഇത്രയും വിപുലമായ സാങ്കേതിക സംവിധാനങ്ങൾ ഉൾപ്പെടുത്തുന്നത്. എല്ലാ മത്സരങ്ങളും അഞ്ച് ക്യാമറകളുടെ സഹായത്തോടെ പ്രൊഫഷണൽ നിലവാരത്തിൽ തത്സമയം സംപ്രേഷണം ചെയ്യും. ലൈവ് കമന്ററിയും സംപ്രേഷണത്തിന്റെ ഭാഗമായിരിക്കും. ലീഗിന്റെ ഔദ്യോഗിക ലൈവ് സ്ട്രീമിംഗ്, ടെക്നോളജി പങ്കാളിയായി വിസ്‌സ്പോർട്സ്.എഐ (Wizsports.ai) പ്രവർത്തിക്കുന്നു.
ഈ സംവിധാനത്തിലൂടെ കേരളത്തിലും വിദേശത്തുമുള്ള രക്ഷിതാക്കൾക്കും പരിശീലകർക്കും മുൻ താരങ്ങൾക്കും ബാസ്ക്കറ്റ്ബോൾ പ്രേമികൾക്കും മത്സരങ്ങൾ തത്സമയം കാണാൻ അവസരമൊരുങ്ങും. കൂടാതെ താരങ്ങളുടെ പ്രകടനങ്ങൾ ഭാവിയിലെ പരിശീലനത്തിനും പ്രതിഭാ കണ്ടെത്തലിനുമായി ഡിജിറ്റൽ ആർക്കൈവായും ഉപയോഗിക്കാനാകും.മത്സരങ്ങൾക്ക് സമഗ്ര സ്ഥിതിവിവരക്കണക്കുകൾവിവിധ ഗൾഫ് രാജ്യങ്ങളിൽനിന്നും നാട്ടിൽ നിന്നുമുള്ള ആയിരക്കണക്കിന് കുട്ടികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകളാണ് വിവിധ ഫ്രഞ്ജയുകൾക്കായി കുപ്പായംഅണിയുന്നത്.
വിദേശത്തുള്ള കുട്ടികളുടെ പ്രതിനിധ്യം ഉറപ്പാക്കുവാൻ അടുത്ത സീസൺ മുതൽ എല്ലാ GCC രാജ്യങ്ങളിലും വിപുലമായ സെലക്ഷൻ സംവിധാനം ഒരുക്കുമെന്ന് സംഘടക്ർ അറിയിച്ചു.ടൂർണമെന്റിലെ ഓരോ മത്സരത്തിലും വിശദമായ സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കും. താരങ്ങളുടെ പ്രകടനം, ടീമുകളുടെ പ്രവണതകൾ, മത്സര രീതികൾ എന്നിവ വിശകലനം ചെയ്യാൻ ഇത് പരിശീലകരെ സഹായിക്കും. ഡാറ്റ അടിസ്ഥാനമാക്കിയുള്ള പരിശീലന സംസ്കാരം വളർത്തുന്നതിന് ഈ സംരംഭം സഹായകരമാകുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ.പരിശീലകർക്കായി പ്രത്യേക വിദ്യാഭ്യാസ പദ്ധതിലീഗിനോടനുബന്ധിച്ച് പരിശീലകർക്കായി പ്രത്യേക വിദ്യാഭ്യാസ പരിപാടിയും സംഘടിപ്പിക്കും. സ്ഥിതിവിവരക്കണക്കുകൾ, വീഡിയോ റിവ്യൂ, പ്രകടന വിശകലനം തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ എങ്ങനെ പ്രായോഗികമായി ഉപയോഗിക്കാമെന്ന് പരിശീലകർക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.
ഇന്ത്യൻ ബാസ്ക്കറ്റ്ബോളിൽ ആദ്യമായി വീഡിയോ അനലിറ്റിക്സ്ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ബാസ്ക്കറ്റ്ബോളിൽ ആദ്യമായെന്ന് കരുതുന്ന വീഡിയോ അനലിറ്റിക്സ് പദ്ധതി നടപ്പാക്കും. മത്സരത്തിന്റെ സമഗ്ര വിശകലനം നടത്തി പങ്കെടുത്ത ടീമുകൾക്കും പരിശീലകർക്കും കൈമാറും. ആക്രമണ-പ്രതിരോധ തന്ത്രങ്ങൾ, ട്രാൻസിഷൻ പ്ലേ, താരങ്ങളുടെ ചലനങ്ങൾ, തീരുമാനമെടുക്കൽ രീതികൾ, നിർണായക മത്സര മുഹൂർത്തങ്ങൾ തുടങ്ങിയവ വിശദമായി വിലയിരുത്തും.റഫറിമാരുടെ വികസനത്തിനും സഹായംവീഡിയോ വിശകലനത്തിലൂടെ റഫറിമാരുടെയും സാങ്കേതിക ഉദ്യോഗസ്ഥരുടെയും പ്രവർത്തനം വിലയിരുത്താനും പഠനാവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിയുണ്ട്. ഇതുവഴി കേരളത്തിലെ ബാസ്ക്കറ്റ്ബോൾ മത്സരങ്ങളുടെ നിലവാരം കൂടുതൽ ഉയർത്താനാകുമെന്നാണ് പ്രതീക്ഷ.
കേരള ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞു: “കളിക്കാരുടെയും പരിശീലകരുടെയും ഉദ്യോഗസ്ഥരുടെയും കഴിവും സമർപ്പണവും കൊണ്ടാണ് കേരളം ഇന്ത്യയിലെ പ്രമുഖ ബാസ്ക്കറ്റ്ബോൾ സംസ്ഥാനങ്ങളിലൊന്നായി അറിയപ്പെടുന്നത്. സാങ്കേതിക വിദ്യ, ലൈവ് സ്ട്രീമിംഗ്, അനലിറ്റിക്സ്, പരിശീലക വിദ്യാഭ്യാസം എന്നിവയെ വികസന സംവിധാനത്തിന്റെ ഭാഗമാക്കുന്ന ഈ സംരംഭം കേരള ബാസ്ക്കറ്റ്ബോളിന് പുതിയ തുടക്കമാണ്.”
ജൂൺ 4ന് കൊച്ചിയിൽ ആദ്യ പന്തെറിയോടെ ആരംഭിക്കുന്ന ബാസ്ക്കറ്റ്ബോൾ ലീഗ് കേരള, യുവ പ്രതിഭകളെ ലോകത്തിന് മുന്നിലെത്തിക്കുന്നതിനൊപ്പം സാങ്കേതിക വിദ്യയും വിദ്യാഭ്യാസവും കായിക വികസനവും സംയോജിപ്പിക്കുന്ന മാതൃകാപരമായ പദ്ധതിയായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

