കുവൈത്ത് സിറ്റി: ഇറാന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം നിലവിൽ ശത്രു ഡ്രോണുകളുടെ ആക്രമണങ്ങളെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണെന്ന് കുവൈത്ത് സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് അറിയിച്ചു.
പൊതുജനങ്ങൾ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനം ശത്രു ഡ്രോണുകളെ തടഞ്ഞ് നശിപ്പിക്കുന്നതിന്റേതാണെന്നും അധികൃതർ വ്യക്തമാക്കി.
സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിക്കുന്ന എല്ലാ സുരക്ഷാ നിർദേശങ്ങളും പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്ന് ജനറൽ സ്റ്റാഫ് അഭ്യർഥിച്ചു.



