HomeGULFകുവൈറ്റ് പോർട്ടുകളിൽ ഒക്ടോബർ മാസത്തിൽ കർശന പരിശോധന; സുരക്ഷാ-സാമ്പത്തിക നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 1,993 കേസുകൾ രജിസ്റ്റർ...

കുവൈറ്റ് പോർട്ടുകളിൽ ഒക്ടോബർ മാസത്തിൽ കർശന പരിശോധന; സുരക്ഷാ-സാമ്പത്തിക നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 1,993 കേസുകൾ രജിസ്റ്റർ ചെയ്തു

spot_img

കുവൈറ്റ് സിറ്റി: രാജ്യത്തെ തുറമുഖങ്ങൾ വഴിയുള്ള വരവും പോക്കും കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ മാസത്തിൽ നടത്തിയ പരിശോധനകളിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം.

പോർട്ട്സ് സെക്യൂരിറ്റി അഫയേഴ്സ് സെക്ടർ നടത്തിയ പരിശോധനയിൽ സുരക്ഷാ, ക്രിമിനൽ, സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ട 1,993 കേസുകളാണ് കണ്ടെത്തിയത്. കണ്ടെത്തിയ കേസുകളിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രധാന കണക്കുകൾ താഴെ പറയുന്നവയാണ്:

വിസ, റെസിഡൻസി നിയമലംഘനങ്ങളെ തുടർന്ന് തിരിച്ചയച്ച 1,138 യാത്രാ കേസുകൾ.

സാമ്പത്തിക, കോടതി കേസുകളിൽ ഉൾപ്പെട്ട് യാത്രാവിലക്കുള്ളവരുമായി ബന്ധപ്പെട്ട 650 കേസുകൾ.

വിവിധ സുരക്ഷാ റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട 76 കേസുകൾ.

സുരക്ഷാ, ക്രിമിനൽ കേസുകളിൽ പ്രതികളായവരെ അറസ്റ്റ് ചെയ്ത 67 കേസുകൾ.

അറസ്റ്റും നാടുകടത്തലുമായി ബന്ധപ്പെട്ട കാരണങ്ങളാൽ രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ച 62 പേർ.പിടികൂടിയ പ്രതികളെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈറ്റിന്റെ വിവിധ തുറമുഖങ്ങൾ വഴിയുള്ള യാത്രക്കാരുടെ നീരീക്ഷണം ശക്തമാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!