HomeARTICLESട്രെൻഡിന് ഒപ്പം പായുമ്പോൾ നിയന്ത്രണമാകാം; ഒരു എഐ ചിത്രം പരിസ്ഥിതിയിൽ സൃഷ്ടിക്കുന്ന ആഘാതം ചെറുതല്ല

ട്രെൻഡിന് ഒപ്പം പായുമ്പോൾ നിയന്ത്രണമാകാം; ഒരു എഐ ചിത്രം പരിസ്ഥിതിയിൽ സൃഷ്ടിക്കുന്ന ആഘാതം ചെറുതല്ല

spot_img

ചാറ്റ് ജിപിടിക്കോ സമാനമായ എഐ ടൂളുകൾ ഉപയോഗിച്ച് ഒരു ഇമേജ് സൃഷ്ടിച്ചെടുക്കാൻ വേണ്ടി വരുന്നത് വിരലിൽ എണ്ണാവുന്ന നിമിഷങ്ങൾ മാത്രമാണ്. എന്നാൽ ഉപഭോക്താക്കൾ നൽകുന്ന ഓരോ പ്രോംപ്റ്റും അനുസരിച്ച് ചിത്രമുണ്ടാക്കുമ്പോൾ അത് പ്രകൃതിയിൽ സൃഷ്ടിക്കുന്ന ആഘാതത്തേക്കുറിച്ച് അറിയാമോ? ആഗോളതലത്തിൽ എഐ അടിസ്ഥാന സൌകര്യങ്ങളൊരുക്കുന്ന ഡാറ്റാ സെന്ററുകൾ ഉപയോഗിക്കുന്നത് ദശലക്ഷക്കണക്കിന് വീടുകളിലെ വൈദ്യുതി ഉപയോഗത്തിന് സമാനമായ നിലയിലുള്ള ഊർജ്ജ ഉപഭോഗമാണ്.

യുണൈറ്റഡ് നാഷൻസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് എഐ ഡാറ്റ സെന്ററുകൾ 2030ഓടെ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് പാകിസ്ഥാൻ, ബംഗ്ലാദേശ്, നൈജീരിയ എന്നീ രാജ്യങ്ങളിലെ ആകെ ഉപയോഗത്തിന്റെ മൂന്ന് മടങ്ങാവും എന്നാണ്. 650 ദശലക്ഷം വീടുകളിലെ ആകെ ഉപയോഗമാണ് ഈ ഊർജ്ജ ഉപഭോഗമെന്നാണ് യുഎൻ വ്യക്തമാക്കുന്ന്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ എഐ പ്രവർത്തനങ്ങൾക്കായുള്ള ജല ഉപഭോഗം കോടിക്കണക്കിന് ആളുകളുടെ ദൈനംദിന ആവശ്യങ്ങൾക്ക് തുല്യമായി മാറും. കൂടാതെ ഇതിനായി ഉപയോഗിക്കപ്പെടുന്ന ഭൂമിയുടെ അളവ് കൂറ്റൻ മെട്രോപൊളിറ്റൻ നഗരങ്ങളുടെ വിസ്തൃതിയേക്കാൾ വലുതായിരിക്കും.

എഐ ഉപയോഗിച്ച് ഒരു ചിത്രം നിർമ്മിക്കുമ്പോൾ സംഭവിക്കുന്നത് സാധാരണ ഡിജിറ്റൽ ഫോട്ടോയെടുക്കുന്നത് പോലെയുള്ള ലളിതമായ ഒരു കാര്യവുമല്ല. ടെക്സ്റ്റ് നിർദ്ദേശങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് ചിത്രം നിർമ്മിക്കാൻ കൂറ്റൻ ഡാറ്റാ സെന്ററുകളിലെ അയ്യായിരക്കണക്കിന് ഉയർന്ന ശേഷിയുള്ള ജിപിയു പ്രൊസസറുകൾ ഒരേസമയം പ്രവർത്തിക്കേണ്ടി വരുന്നുണ്ട്. എംഐടി ടെക്നോളജിയിലെ ഗവേഷകരുടെയും പഠനങ്ങൾ അനുസരിച്ച്, ഉയർന്ന ക്വാളിറ്റിയുള്ള ഒരു എഐ ചിത്രം നിർമ്മിക്കുന്നതിന് ഒരു സ്മാർട്ട്‌ഫോൺ പൂർണ്ണമായി ചാർജ് ചെയ്യാൻ ആവശ്യമായത്രയും ഊർജ്ജം ആവശ്യമായി വരുന്നുണ്ട്.

കൂടാതെ, ഈ കൂറ്റൻ പ്രൊസസറുകൾ തുടർച്ചയായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന അമിതമായ ചൂട് കുറയ്ക്കുന്നതിനായി ഡാറ്റാ സെന്ററുകളിൽ വൻതോതിൽ കുടിവെള്ളം തണുപ്പിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. അതിനാൽ ഊർജ്ജ ഉപഭോഗത്തിന് പുറമെ അപൂർവ്വമായ ജലസ്രോതസ്സുകളുടെ നഷ്ടവും ഇതിലൂടെ സംഭവിക്കുന്നു.

ഈ ഡാറ്റാ സെന്ററുകൾ പ്രവർത്തിക്കാൻ ആവശ്യമായ ഭൂരിഭാഗം വൈദ്യുതിയും ഇപ്പോഴും ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചാണ് ഉത്പാദിപ്പിക്കുന്നത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!