കുവൈത്ത് സിറ്റി : കുവൈത്തിലെ അൽ അബ്ദാലി മേഖലയിൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയുടെ സൈറ്റിൽ നിന്ന് ആറ് ബാറ്ററികൾ മോഷണം പോയ സംഭവത്തിൽ സുരക്ഷാ അധികൃതർ അന്വേഷണം ആരംഭിച്ചു.കമ്പനിയുടെ ഒരു സൈറ്റിൽ സ്ഥാപിച്ചിരുന്ന ബാറ്ററികൾ കാണാതായതായി കണ്ടെത്തിയതിനെ തുടർന്ന് കമ്പനിയുടെ നിയമ പ്രതിനിധി അധികൃതർക്ക് പരാതി നൽകുകയായിരുന്നു.
സംഭവം ക്രിമിനൽ കേസായി രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനായി ജഹ്റ പബ്ലിക് പ്രോസിക്യൂഷൻ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മോഷണത്തിന് പിന്നിലുള്ള പ്രതിയെ കണ്ടെത്തുന്നതിനും സംഭവത്തിന്റെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നതിനുമായി അന്വേഷണം തുടരുകയാണ്.



