HomeGULFഖൈത്താനിൽ കുവൈത്തി പൗരനും ഈജിപ്ഷ്യൻ പ്രവാസിയും തമ്മിലടി ; ഇരുവർക്കും പരിക്ക്

ഖൈത്താനിൽ കുവൈത്തി പൗരനും ഈജിപ്ഷ്യൻ പ്രവാസിയും തമ്മിലടി ; ഇരുവർക്കും പരിക്ക്

spot_img

കുവൈത്ത്സിറ്റി: ഖൈത്താൻ മേഖലയിൽ കുവൈത്തി പൗരനും ഈജിപ്ഷ്യൻ പ്രവാസിയും തമ്മിലുണ്ടായ സംഘർഷത്തിൽ ഇരുവർക്കും പരിക്കേറ്റു. സംഭവത്തെ തുടർന്ന് ഇരുവരെയും ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഈജിപ്ഷ്യൻ പ്രവാസിയുടെ ഇടത് കൈയ്ക്ക് മുറിവേറ്റതായും, തന്നെ കുത്തിപ്പരിക്കേൽപ്പിച്ചതാണെന്ന് ഇയാൾ മൊഴി നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ കുവൈത്തി യുവാവിന് പങ്കുണ്ടെന്നും ഇയാൾ ആരോപിച്ചു.

അതേസമയം, കുവൈത്തി പൗരന്റെ കൈയിലെ ടെൻഡനുകൾക്ക് ഗുരുതരമായി പരിക്കേറ്റതായി മെഡിക്കൽ റിപ്പോർട്ടിൽ കണ്ടെത്തി.സംഘർഷം ആരാണ് ആരംഭിച്ചതെന്ന കാര്യത്തിൽ ഇരുവരുടെയും മൊഴികളിൽ വൈരുധ്യമുള്ളതിനാൽ സംഭവത്തിന്റെ യഥാർത്ഥ സാഹചര്യം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. പബ്ലിക് പ്രോസിക്യൂഷൻ കേസ് രജിസ്റ്റർ ചെയ്യാനും ഓരോരുത്തരുടെയും പങ്കും പരിക്കുകൾക്ക് ഉത്തരവാദി ആരാണെന്നും കണ്ടെത്താനും വിശദമായ അന്വേഷണം നടത്താനും ഉത്തരവിട്ടിട്ടുണ്ട്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!