HomeGULFഫയർഫോഴ്‌സ് പരിശോധന; സ്ഥാപനങ്ങൾ അടച്ചുപൂട്ടി, 40 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്

ഫയർഫോഴ്‌സ് പരിശോധന; സ്ഥാപനങ്ങൾ അടച്ചുപൂട്ടി, 40 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്

spot_img

കുവൈത്ത്സിറ്റി, സെപ്റ്റംബർ 14: കുവൈത്ത് ഫയർഫോഴ്‌സ് തലസ്ഥാന ഗവർണറേറ്റിലെ കിബ്‌ല മേഖലയിൽ വ്യാപക സുരക്ഷാ പരിശോധന നടത്തി. കെട്ടിടങ്ങളും സ്ഥാപനങ്ങളും അഗ്നിസുരക്ഷാ, പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനായിരുന്നു പരിശോധന.

സുരക്ഷാ നിബന്ധനകൾ പാലിക്കാത്തതായി കണ്ടെത്തിയ നിരവധി സ്ഥാപനങ്ങൾ അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ അടച്ചുപൂട്ടി. കൂടാതെ 40 സ്ഥാപനങ്ങൾക്ക് നോട്ടീസുകളും മുന്നറിയിപ്പുകളും നൽകി.കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും അഗ്നിബാധാ പ്രതിരോധ സംവിധാനങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി പരിശോധനകൾ തുടരുമെന്ന് ഫയർഫോഴ്‌സ് വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!