HomeGULFറോഡ് മെയിന്റനൻസ്: കുവൈറ്റിൽ അഞ്ചാം റിങ് റോഡിലും കിംഗ് ഫഹദ് റോഡിലും താൽക്കാലിക ഗതാഗത നിയന്ത്രണം...

റോഡ് മെയിന്റനൻസ്: കുവൈറ്റിൽ അഞ്ചാം റിങ് റോഡിലും കിംഗ് ഫഹദ് റോഡിലും താൽക്കാലിക ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു

spot_img

കുവൈറ്റ് സിറ്റി: അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ സഹകരണത്തോടെ പൊതുമരാമത്ത് മന്ത്രാലയം അഞ്ചാം റിങ് റോഡിലും കിംഗ് ഫഹദ് റോഡിലും താൽക്കാലിക ഗതാഗത തടസ്സവും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു. സെപ്റ്റംബർ 15 ചൊവ്വാഴ്ച രാത്രി 10 മണി മുതൽ സെപ്റ്റംബർ 20 ഞായറാഴ്ച രാവിലെ 6 മണി വരെയാണ് അഞ്ചാം റിങ് റോഡിലെ നിയന്ത്രണങ്ങൾ ബാധകമാവുക.

ഈ ദിവസങ്ങളിൽ അഞ്ചാം റിങ് റോഡിന്റെ റോഡ് ഷോൾഡർ, സ്ലോ ലെയ്ൻ, മിഡിൽ ലെയ്ന്റെ പകുതിഭാഗം എന്നിവ അടച്ചിടും. കൂടാതെ അഞ്ചാം റിങ് റോഡിനും കിംഗ് ഫഹദ് റോഡിനും (റോഡ് 40) ഇടയിലുള്ള പ്രവേശന കവാടവും പുറത്തുകടക്കുന്ന വഴികളും ഈ അറ്റകുറ്റപ്പണി നടക്കുന്ന സമയത്ത് അടച്ചിരിക്കുന്നതാണ്. കിംഗ് ഫഹദ് റോഡിൽ നിന്ന് സൽമിഅ്‌ലേക്ക് പോകുന്ന അഞ്ചാം റിങ് റോഡിലേക്കുള്ള പാലവും, കിംഗ് ഫഹദ് റോഡുമായി ബന്ധിപ്പിക്കുന്ന ബ്രാഞ്ച് റോഡും ഈ സമയത്ത് ലഭ്യമാകില്ല.ഇതിനുപുറമേ, അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി കിംഗ് ഫഹദ് റോഡും ഫസ്റ്റ് റിങ് റോഡുമായി ചേരുന്ന ജങ്ഷൻ മുതൽ ഏകദേശം 300 മീറ്റർ ദൂരം പൂർണ്ണമായും അടച്ചിടുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു.

സെപ്റ്റംബർ 15 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന ഈ പൂർണ്ണ അടച്ചിടൽ സെപ്റ്റംബർ 20 ഞായറാഴ്ച പുലർച്ചെ വരെ തുടരും. അറ്റകുറ്റപ്പണികൾ നടക്കുന്ന ഈ ദിവസങ്ങളിൽ വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും, ട്രാഫിക് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും, ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധ്യമാകുന്നിടത്തൊക്കെ മറ്റ് ബദൽ വഴികൾ തിരഞ്ഞെടുക്കണമെന്നും പൊതുമരാമത്ത് മന്ത്രാലയം അഭ്യർത്ഥിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!