HomeGULFവിസിറ്റ് കുവൈറ്റ്: പുതിയ ടൂറിസം ഐഡന്റിറ്റിയുമായി കുവൈറ്റ് അറേബ്യൻ ട്രാവൽ മാർക്കറ്റിൽ

വിസിറ്റ് കുവൈറ്റ്: പുതിയ ടൂറിസം ഐഡന്റിറ്റിയുമായി കുവൈറ്റ് അറേബ്യൻ ട്രാവൽ മാർക്കറ്റിൽ

spot_img

കുവൈറ്റ് സിറ്റി: ടൂറിസം ഐഡന്റിറ്റിയും ആഗോള യാത്രാ ഭൂപടത്തിൽ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടും കൂടി, സാംസ്കാരികവും വിനോദപരവുമായ സവിശേഷതകളോടെ കുവൈറ്റ് രംഗത്ത്. വിനോദസഞ്ചാര മേഖലയിൽ പുതിയ നിക്ഷേപ സാധ്യതകൾ തുറന്നുകാട്ടുന്നതോടൊപ്പം സവിശേഷമായ ഒരു യാത്രാ ലക്ഷ്യസ്ഥാനമെന്ന നിലയിലാണ് കുവൈറ്റ് സ്വയം അവതരിപ്പിക്കുന്നത്.

സെപ്റ്റംബർ 17 വരെ ദുബായിൽ നടക്കുന്ന “അറേബ്യൻ ട്രാവൽ മാർക്കറ്റ് 2026” പ്രദർശനത്തിൽ പങ്കെടുക്കിക്കൊണ്ടാണ് “വിസിറ്റ് കുവൈറ്റ്” എന്ന പേരിൽ കുവൈറ്റ് തങ്ങളുടെ വിദേശ ടൂറിസം സാന്നിധ്യം ഔദ്യോഗികമായി ആരംഭിച്ചത്.

പ്രാദേശിക, അന്തർദേശീയ ടൂറിസം ഭൂപടത്തിൽ രാജ്യത്തിന്റെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രദർശനത്തിലെ പങ്കാളിത്തമെന്ന് ഇൻഫർമേഷൻ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. നാസർ മുഹൈസൻ വ്യക്തമാക്കി. വൈവിധ്യമാർന്ന സവിശേഷതകളും വികസനത്തിനും നിക്ഷേപത്തിനുമുള്ള വാഗ്ദാനങ്ങളും ഉൾക്കൊള്ളുന്ന ഒരു പ്രധാന ലക്ഷ്യസ്ഥാനമായി കുവൈറ്റിന്റെ പദവി കൂടുതൽ ദൃഢമാക്കാൻ ഈ പങ്കാളിത്തം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!