HomeGULFകുവൈറ്റിൽ റോഡിൽ മത്സരയോട്ടം; ബിഎംഡബ്ല്യു, മെഴ്‌സിഡസ് കാറുകൾ പൊളിച്ചുനീക്കാൻ നടപടി, ഡ്രൈവർമാർ ജയിലിൽ

കുവൈറ്റിൽ റോഡിൽ മത്സരയോട്ടം; ബിഎംഡബ്ല്യു, മെഴ്‌സിഡസ് കാറുകൾ പൊളിച്ചുനീക്കാൻ നടപടി, ഡ്രൈവർമാർ ജയിലിൽ

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിലെ അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ അപകടകരമായ രീതിയിൽ മത്സരയോട്ടം നടത്തിയ രണ്ട് ആഡംബര കാറുകൾ പൊളിച്ചുനീക്കാൻ അധികൃതർ നടപടി സ്വീകരിച്ചു. ബിഎംഡബ്ല്യു, മെഴ്‌സിഡസ് ബെൻസ് കാറുകളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ട് ഡ്രൈവർമാരെ അറസ്റ്റ് ചെയ്ത് സെൻട്രൽ ജയിലിലേക്ക് മാറ്റിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.മുൻകൂർ അനുമതിയില്ലാതെ പൊതുനിരത്തിൽ മത്സരയോട്ടം നടത്തുകയും മറ്റ് വാഹനയാത്രക്കാരുടെ ജീവന് ഭീഷണി സൃഷ്ടിക്കുകയും ചെയ്തതിനാണ് നടപടി. ജനറൽ ട്രാഫിക് വിഭാഗത്തിന് കീഴിലുള്ള സുരക്ഷാ നിരീക്ഷണ വിഭാഗമാണ് നിയമലംഘനം കണ്ടെത്തിയത്.

സംഭവത്തെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ വിശദമായ അന്വേഷണത്തിലാണ് മത്സരയോട്ടത്തിൽ പങ്കെടുത്ത വാഹനങ്ങളും ഡ്രൈവർമാരെയും തിരിച്ചറിഞ്ഞത്. തുടർന്ന് ഇരുവരെയും പിടികൂടി ചോദ്യം ചെയ്തു. തെളിവുകൾ മുന്നിൽവെച്ച് നടത്തിയ ചോദ്യം ചെയ്യലിൽ നിയമലംഘനം നടത്തിയതായി ഇരുവരും സമ്മതിച്ചതായി മന്ത്രാലയം വ്യക്തമാക്കി.

ഡ്രൈവർമാർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ച ശേഷം സെൻട്രൽ ജയിലിലേക്ക് മാറ്റി. പിടിച്ചെടുത്ത ബിഎംഡബ്ല്യു, മെഴ്‌സിഡസ് കാറുകൾ കുവൈറ്റ് ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 33 ബിസ് പ്രകാരം പൊളിച്ചുനീക്കുന്നതിനായി കൈമാറിയതായും അധികൃതർ അറിയിച്ചു.പൊതുനിരത്തുകളിൽ അനധികൃത മത്സരയോട്ടം നടത്തുന്നതും അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിക്കുന്നതും ഗുരുതരമായ നിയമലംഘനങ്ങളാണെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

മറ്റ് വാഹനയാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികളോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും നിയമലംഘകർക്കെതിരെ കർശന നടപടികൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുമുള്ള പരിശോധനകളും നിരീക്ഷണങ്ങളും ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!