HomeGULFകുവൈറ്റിൽ ഫ്രീലാൻസ് ബിസിനസ്സ് പ്രവർത്തനങ്ങൾക്ക് അനുമതി, പുതിയ മന്ത്രിതല തീരുമാനങ്ങൾ പുറത്തിറക്കി വാണിജ്യ-വ്യവസായ മന്ത്രാലയം

കുവൈറ്റിൽ ഫ്രീലാൻസ് ബിസിനസ്സ് പ്രവർത്തനങ്ങൾക്ക് അനുമതി, പുതിയ മന്ത്രിതല തീരുമാനങ്ങൾ പുറത്തിറക്കി വാണിജ്യ-വ്യവസായ മന്ത്രാലയം

spot_img

കുവൈറ്റ് സിറ്റി: വാണിജ്യ സ്ഥാപനങ്ങളോ ഓഫീസ് മുറികളോ ഇല്ലാതെ തന്നെ വ്യക്തികൾക്ക് ഫ്രീലാൻസ് ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള അനുമതി നൽകിക്കൊണ്ട് കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രാലയം പുതിയ രണ്ട് മന്ത്രിതല തീരുമാനങ്ങൾ പുറത്തിറക്കി. അനുവദനീയമായ മേഖലകൾ, ലൈസൻസിങ് വ്യവസ്ഥകൾ, പ്രവർത്തന സാഹചര്യങ്ങൾ എന്നിവ വ്യക്തമാക്കുന്നതാണ് പുതിയ ഉത്തരവുകൾ. ലൈസൻസിങ് വ്യവസ്ഥകൾ പ്രതിപാദിക്കുന്ന 2026-ലെ 216-ാം നമ്പർ മന്ത്രിതല തീരുമാനവും, ഫ്രീലാൻസ് ബിസിനസ്സ് രജിസ്ട്രേഷന് അർഹമായ പ്രവർത്തനങ്ങളുടെ പട്ടിക വ്യക്തമാക്കുന്ന 217-ാം നമ്പർ തീരുമാനവുമാണ് മന്ത്രാലയം പുറത്തിറക്കിയത്.പ്രൊഫഷണൽ, ശാസ്ത്രീയ, സാങ്കേതിക, കൺസൾട്ടൻസി സേവനങ്ങൾ, വാണിജ്യ സേവനങ്ങൾ, നിർമ്മാണവുമായി ബന്ധപ്പെട്ട സേവനങ്ങൾ, അഡ്മിനിസ്ട്രേറ്റീവ് ബിസിനസ്സ് സപ്പോർട്ട്, കല, വിനോദം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങി വിവിധ മേഖലകളെ പുതിയ ഉത്തരവ് ഉൾക്കൊള്ളുന്നുണ്ട്. കൂടാതെ വാടക സേവനങ്ങൾ, അടിസ്ഥാന അറ്റകുറ്റപ്പണികൾ, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ്, റിയൽ എസ്റ്റേറ്റ്, തുണിത്തരങ്ങളുടെയും ലെതർ ഉൽപ്പന്നങ്ങളുടെയും നിർമ്മാണം തുടങ്ങിയ മേഖലകളും ഇതിൽ ഉൾപ്പെടുന്നു.

സിംഗിൾ-പേഴ്സൺ കമ്പനികൾ സ്ഥാപിക്കാൻ അർഹരായ കുവൈറ്റ് പൗരന്മാർ:

പുതിയ ചട്ടപ്രകാരം, പരമ്പരാഗത വാണിജ്യ കെട്ടിടങ്ങളുടെ ആവശ്യവിലിയാതെ തന്നെ ബിസിനസ്സ് നടത്താൻ സാധിക്കും. കുവൈറ്റ് ബിസിനസ്സ് സെന്റർ, ‘സഹൽ’, ‘സഹൽ ബിസിനസ്സ്’ ആപ്പുകൾ വഴിയോ അല്ലെങ്കിൽ മന്ത്രാലയം അംഗീകരിച്ച മറ്റ് മാർഗ്ഗങ്ങൾ വഴിയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ലൈസൻസുള്ള ബിസിനസ്സ് സ്ഥാപനങ്ങൾ സിംഗിൾ-പേഴ്സൺ കമ്പനിയായിരിക്കണമെന്നും, അതിന്റെ സ്ഥാപകൻ തന്നെ കമ്പനിയുടെ മാനേജരായി പ്രവർത്തിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്.

സ്ഥാപകർ പാലിക്കേണ്ട പ്രധാന നിബന്ധനകൾ:

കുവൈറ്റ് പൗരനായിരിക്കണം.കുറഞ്ഞത് 21 വയസ്സ് തികഞ്ഞിരിക്കണം. പൂർണ്ണ നിയമപരമായ ശേഷി ഉണ്ടായിരിക്കണം.വഞ്ചനയോ വിശ്വാസവഞ്ചനയോ പോലുള്ള ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടില്ലാത്തവരായിരിക്കണം.കൂടാതെ കമ്പനികൾക്ക് പൊതു സിവിൽ ഇൻഫർമേഷൻ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത വിലാസമോ, പോസ്റ്റ് ഓഫീസ് പെട്ടിയോ, ഇമെയിൽ വിലാസമോ ഉണ്ടായിരിക്കണം. സ്വകാര്യ വസതിയാണ് കമ്പനിയുടെ രജിസ്റ്റർ ചെയ്ത വിലാസമായി ഉപയോഗിക്കുന്നതെങ്കിൽ വസ്തു ഉടമയുടെ അനുമതി ആവശ്യമാണ്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!