കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആറ് റെസിഡൻഷ്യൽ മേഖലകളിൽ നാളെ (വ്യാഴാഴ്ച) വൈദ്യുതി വിതരണം താൽക്കാലികമായി തടസ്സപ്പെടുമെന്ന് വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. സബ്സ്റ്റേഷനുകളിൽ പതിവ് അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായാണ് വൈദ്യുതി വിതരണം നിർത്തിവയ്ക്കുന്നത്.
നവംബർ 12 വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന അറ്റകുറ്റപ്പണികൾ ഏകദേശം നാല് മണിക്കൂർ നീണ്ടുനിൽക്കും. എന്നാൽ സാങ്കേതിക ജോലികളുടെ സ്വഭാവവും സാഹചര്യങ്ങളും അനുസരിച്ച് വൈദ്യുതി തടസ്സപ്പെടുന്ന സമയത്തിൽ മാറ്റമുണ്ടാകാമെന്ന് മന്ത്രാലയം വ്യക്തമാക്കി.
വൈദ്യുതി വിതരണം തടസ്സപ്പെടുന്ന പ്രദേശങ്ങൾ:1. നോർത്ത് വെസ്റ്റ് സുലൈബിഖാത്ത് – ബ്ലോക്ക് 32. അബ്ദുല്ല അൽ മുബാറക് – ബ്ലോക്ക് 73. അലി സബാഹ് അൽ സാലം – ബ്ലോക്ക് 24. ഫർവാനിയ – ബ്ലോക്കുകൾ 1, 35. വഫ്ര റെസിഡൻഷ്യൽ ഏരിയ – ബ്ലോക്ക് 56. സബാഹ് അൽ അഹമ്മദ് മറൈൻ സിറ്റി – ബ്ലോക്ക് A1വൈദ്യുതി വിതരണ ശൃംഖലയുടെ കാര്യക്ഷമത നിലനിർത്തുന്നതിനും സബ്സ്റ്റേഷനുകളിലെ ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കുന്നതിനുമാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്.
പ്രത്യേകിച്ച് വേനൽക്കാലത്ത് വൈദ്യുതി ഉപയോഗം വർധിക്കുന്ന സാഹചര്യങ്ങളിൽ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുന്നതിനായി സബ്സ്റ്റേഷനുകളുടെ സാങ്കേതിക പരിശോധനകളും അറ്റകുറ്റപ്പണികളും പതിവായി നടത്തിവരുന്നതായി മന്ത്രാലയം അറിയിച്ചു.ബന്ധപ്പെട്ട പ്രദേശങ്ങളിലെ താമസക്കാർ വൈദ്യുതി തടസ്സം കണക്കിലെടുത്ത് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നത് ഉചിതമായിരിക്കും.



