കുവൈത്ത്: 23 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് കുഞ്ഞി ചക്കരക്ക് കുവൈത്തിലെ സൗഹൃദ ഡസ്‌ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി.
അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ സൗഹൃദ ഡസ്‌ക് അംഗങ്ങൾ പങ്കെടുത്തു. നീണ്ട പ്രവാസ ജീവിതത്തിനിടയിൽ കുവൈത്തിൽ കെട്ടിപ്പടുത്ത സൗഹൃദങ്ങളും ബന്ധങ്ങളും ഓർമ്മകളും പങ്കുവെച്ച ചടങ്ങ് സ്നേഹനിർഭരമായി.
23 വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് കുഞ്ഞിക്ക് കൂട്ടായ്മയുടെ അംഗങ്ങൾ ആശംസകളും സ്നേഹോപഹാരങ്ങളും നേർന്നു. വരാനിരിക്കുന്ന ഹജ്ജ് കർമ്മത്തിനായി അദ്ദേഹം യാത്ര തിരിക്കുന്നതും ചടങ്ങിന് കൂടുതൽ സന്തോഷം പകർന്നു.
നാട്ടിലെ പുതിയ ജീവിതത്തിനും വിശുദ്ധ ഹജ്ജ് കർമ്മത്തിനും എല്ലാവിധ ആശംസകളും നേർന്നുകൊണ്ടാണ് സൗഹൃദ ഡസ്‌ക് കൂട്ടായ്മ യാത്രയയപ്പ് നൽകിയത്.
KSD കുവൈത്ത് പ്രവർത്തകരായ അഷറഫ് കൂച്ചാനം, സുബൈർ കാടംകോഡ്, യുസഫ് ഓർച്ച, മുരളി വാഴക്കോടൻ, കബീർ മഞ്ഞംമ്പാറ, നളിനാക്ഷൻ ഒളവറ എന്നിവർ പങ്കെടുത്തു



