കുവൈത്ത് സിറ്റി: SMA ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കും കുടുംബങ്ങളുടെ സാമ്പത്തിക സഹായത്തിനുമായി മാംഗോ ജീവനക്കാർ സമാഹരിച്ച തുക മാംഗോ സ്റ്റാഫ് പ്രതിനിധികളായ ഷിജാസ് , റമീസ്, റഹിം ഹാജി നരിപ്പറ്റ എന്നിവർ ചേർന്ന് കുട്ടികളുടെ കുടുംബത്തിന് കൈമാറി.
വാണിമേൽ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജീവകാരുണ്യ പ്രവർത്തനത്തിന് പിന്തുണയുമായാണ് മാംഗോയിലെ ജീവനക്കാർ ഈ തുക സ്വമേധയാ സമാഹരിച്ചത്. സഹജീവികളുടെ വേദനയിൽ പങ്കുചേരാനും നിർധനരായ കുടുംബങ്ങൾക്ക് ആശ്വാസമേകാനുമുള്ള ജീവനക്കാരുടെ ഈ കൂട്ടായ്മ സാമൂഹിക പ്രതിബദ്ധതയുടെ മാതൃകയായി.
ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാ ജീവനക്കാരെയും മാംഗോ മാനേജ്മെന്റ് അഭിനന്ദിച്ചു.



