ദൃശ്യം-2 റിലീസ് ചെയ്യുന്നത് ആമസോൺ പ്രൈമിൽ; ടീസർ എത്തി

  • 01/01/2021


ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദൃശ്യം-2 റിലീസിന് ഒരുങ്ങുന്നു. ആമസോൺ പ്രൈം വീഡിയോയുടെ ലോക പ്രീമിയറിലാണ് ദൃശ്യം റിലീസ് ചെയ്യുക. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

ലോകത്തെ 240 രാജ്യങ്ങളിലെ ഉപഭോക്താക്കളിലേക്ക് സിനിമ നേരിട്ടെത്തും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമ്മിച്ചിരിക്കുന്നത്. മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ ഹസ്സൻ, എസ്തർ അനിൽ, സായികുമാർ, കെ.ബി ​ഗണേഷ് കുമാർ, ജോയ് മാത്യു, അനീഷ് ജി നായർ, അഞ്ജലി നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.


മലയാള സിനിമയില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച സിനിമ ആയിരുന്നു മോഹന്‍ലാലിന്റെ ദൃശ്യം. യുഎഇയില്‍ 125 ദിവസം തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിച്ച ദൃശ്യം മലയാളത്തിലെ ആദ്യ അമ്പത് കോടി ക്ലബ്ബ് സിനിമയും ആദ്യ 75 കോടി ക്ലബ് സിനിമയും ആയി. മോഹന്‍ലാലിന്റെ തന്നെ പുലിമുരുകനാണ് ആ റെക്കോര്‍ഡ് പിന്നീട് ഭേദിച്ചത്.

https://youtu.be/ieHmd3jMAok

Related Articles