ദൃശ്യം 2 ആദ്യ ഭാഗത്തോട് നീതിപുലർത്തുന്ന ഇന്റലിജന്റ് സിനിമ; വാനോളം പുകഴ്ത്തി ആരാധകർ

  • 19/02/2021



മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം 2വിന് മികച്ച പ്രതികരണം. ഫെബ്രുവരി 19ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം വലിയ പ്രതികരണം നേടി മുന്നേറുകയാണ്. ദൃശ്യത്തിന്റെ ആദ്യ ഭാഗം പോലെ തന്നെ ഈ ചിത്രവും പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്തുന്നുെവന്നാണ് ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

അത്യുഗ്രൻ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണെന്നും രണ്ടരമണിക്കൂർ പ്രേക്ഷകരെ പിടിച്ചിരുത്തുമെന്നും നിരൂപകർ പറയുന്നു. ജോർജ്ജുകുട്ടിയായുള്ള മോഹൻലാലിന്റെ അഭിനയപ്രകടനവും ജീത്തു ജോസഫിന്റെ സംവിധാനമികവും ചിത്രത്തിന്റെ പ്രധാന പ്രത്യേകതകളാണ്.
 
ജീത്തു ജോസഫ് എഴുതി സംവിധാനം ചെയ്ത ദൃശ്യം 2 വിൽ മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്ഥേർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്ബാവൂരാണ് ദൃശ്യം 2 നിർമിച്ചിരിക്കുന്നത്

ആദ്യ ഭാഗത്തോട് നീതിപുലർത്തുന്ന ഇന്റലിജന്റ് സിനിമ തന്നെയാണെന്ന് ആരാധകരും പറയുന്നു. മലയാളത്തിൽ നിന്നു മാത്രമല്ല തമിഴിലെ ട്രേഡ് അനലിസ്റ്റുകളും നിരൂപകരും ചിത്രത്തെ പ്രശംസിച്ച്‌ എത്തുന്നുണ്ട്.

Related Articles