ദുൽഖർ സൽമാൻ നായകനായ തമിഴ് ചിത്രം ‘കണ്ണും കണ്ണും കൊള്ളൈയടിത്താൽ’ തീയേറ്ററുകളിലെത്തിയിട്ട് ഒരു വർഷം പിന്നിടുമ്പോൾ തന്റെ സിനിമയുമായി ബന്ധപ്പെട്ട വിശേഷം പങ്കുവെയ്ക്കുകയാണ് ദുൽഖർ. ദേസിംഗ് പെരിയസാമി സംവിധാനം ചെയ്ത ചിത്രത്തിൽ ദുൽഖർ സൽമാനൊപ്പം ഋതു വർമയാണ് നായികാ കഥാപാത്രമായി എത്തിയിരുന്നത്. ദുൽഖറിന്റെ അഞ്ചാമത്തെ തമിഴ് ചിത്രമായിരുന്നു കണ്ണും കണ്ണും കൊള്ളൈയടിത്താൽ. വിഘ്നേശ് ശിവനായിരുന്നു ചിത്രത്തിലെ ഗാനങ്ങൾക്ക് വരികളൊരുക്കിയിരിക്കുന്നത്. മസാല കോഫിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. കണ്ണും കണ്ണും കൊള്ളൈയടിത്താൽ മസാല കോഫിയുടെ രണ്ടാമത്തെ തമിഴ് ചിത്രമായിരുന്നുവെന്ന പ്രത്യേകതയുമുണ്ടായിരുന്നു. താൻ വർക്ക് ചെയ്ത സിനിമകളിൽ ഏറെ ആസ്വദിച്ച് ചെയ്ത ചിത്രമാണ് കണ്ണും കണ്ണും കൊള്ളൈയടിത്താൽ എന്ന് ദുൽഖർ സൽമാൻ ഫേസ്ബുക്കിൽ കുറിച്ചു.ടീമിലെ എല്ലാവരോടും വലിയ സ്‌നേഹമെന്നും ഒരുപാടിഷ്ടത്തോടെ സിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് ഒരുപാട് നന്ദിയെന്നും ദുൽഖർ കുറിച്ചു. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളും പങ്കുവെച്ചുകൊണ്ടാണ് ദുൽഖർ ഓർമ്മകൾ അയവിറക്കിയിരിക്കുന്നത്. ദുൽഖറിന്റെ കരിയറിലെ 25-ാം ചിത്രമാണ് കണ്ണും കണ്ണും കൊള്ളൈയടിത്താൽ. പ്രണയത്തിന് പ്രാധാന്യമുള്ള, ത്രില്ലർ സ്വഭാവമുള്ള ചിത്രമുള്ള കണ്ണും കണ്ണും കൊള്ളൈയടിത്താൽ ഒരുപാട് നന്മയുള്ള ചിത്രമാണ. ചിത്രത്തെ കുറിച്ച് പറയുമ്പോൾ ഇമോഷണലാകുകയാണ്.ചിത്രത്തിന്റെ സംവിധായകൻ ദേസിംഗ് പെരിയസാമി അത്രത്തോളം പാഷനേറ്റാണ്. കഥ പറയാൻ വന്നപ്പോൾ മുതൽ അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് അത് വ്യക്തമാണ്. അദ്ദേഹത്തിന് ടെക്ക്‌നിക്കൽ സംബന്ധമായ വിഷയങ്ങളിൽ പോലും ആഴത്തിലുള്ള വിവരമുണ്ട്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെല്ലാം അത്രത്തോളം ആത്മാർത്ഥമായി പ്രവർത്തിച്ച ചിത്രമാണ് ഇത്. അതുകൊണ്ട് തന്നെ അതെല്ലാം സിനിമയിൽ പ്രതിഫലിച്ചിട്ടുണ്ട്. സംവിധായകന്റെ വലിയ കഴിവിനാൽ സിനിമ വർക്കൌട്ടാകുകയായിരുന്നു. അതുകൊണ്ടാണ് മറ്റെല്ലാം അത്രത്തോളം മികച്ചതായി വർക്കൌട്ടായത്.തന്റെ 25ാമത്തെ സിനിമയാണ് ഇത്, തമിഴിലേക്കുള്ള തന്റെ തിരിച്ചുവരവ്. സിനിമയിൽ അത്രത്തോളം വിശ്വാസമുണ്ടായിരുന്നു. നല്ല സിനിമയുടെ ഭാഗമാകണമെന്നായിരുന്നു വലിയ ആഗ്രഹം. സെറ്റിൽ എല്ലാവരും വലിയ സന്തോഷമായിരുന്നു. എല്ലാ ഡിപ്പാർട്ട്‌മെന്റുകളും അത്രത്തോളം ലയിച്ച് വർക്ക് ചെയ്ത സിനിമയാണ്. എല്ലാവരോടും ഒരുപാട് സ്‌നേഹം. ഈ സിനിമയുടെ ഭാഗമാകാൻ സാധിച്ചത് വലിയ ഭാഗ്യമാണ്. സിനിമയെ മറ്റൊരു ലെവലിലേക്ക് ഉയർത്തുകയായിരുന്നു. സിനിമയിൽ ഒരുമിച്ചഭിനയിച്ച ഓരോ സഹതാരങ്ങളെയും പേരെടുത്ത് പരാമർശിച്ച് പ്രശംസിക്കുകയായിരുന്നു താരം. സഹതാരങ്ങളെ സ്‌ക്രീനിൽ കണ്ടപ്പോൾ ഞാൻ കൈയ്യടിക്കുകയും വിസിലടിക്കുകയും ചെയ്യുകയായിരുന്നു. സഹതാരങ്ങളൊക്കെ സിനിമയെ മറ്റൊരു ലെവലിലേക്ക് ഉയർത്തുകയായിരുന്നു. തമിഴ് നാട്ടിലെ ലോക്കൽ മീഡിയ പോലും നൽകുന്ന വലിയ പിന്തുണയ്ക്കും ദുൽഖർ നന്ദി അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?