മലയാള സിനിമാരംഗത്തെ ഏറ്റവും ശ്രദ്ധേയമായ സംവിധായക ജോഡിയാണ് സിദ്ദിഖ്- ലാൽ കൂട്ടുകെട്ട്. ഈ വിജയ കമ്പിനേഷൻ വീണ്ടും വരുന്നു എന്ന സൂചനയാണ് ഇപ്പോൾ പ്രചരിക്കുന്നത്. 'യുവ സംവിധായകർ' എന്ന കാപ്ഷനോടെ ലാൽ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ചിത്രം വൈറലായതോടെ ഇവരുടെ പുതിയ സിനിമ വരുന്നു എന്ന സൂചനകൾ ശക്തമായത്.ചിത്രം വൈറലായതോടെ സിദ്ദിഖ്- ലാൽ കൂട്ടുകെട്ടിനെ സ്വാഗതം ചെയ്ത് ആരാധകരും രംഗത്തെത്തി. നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ എത്തുന്നത്. പലർക്കും അസൂയ തോന്നുന്ന കോംമ്പോ എന്നാണ് ഒരു കമന്റ്. ലാൽ ശ്രദ്ധിക്കണം.. താങ്കളുടെ പിന്നിൽ വർഗ്ഗ ശത്രുക്കളുണ്ട്. എന്നിങ്ങനെ തുടങ്ങി, വീണ്ടും ഒന്നിച്ച് സിനിമ ചെയ്യൻ ആവശ്യപ്പെട്ടു കൊണ്ടുള്ള കമന്റുകളും ചാൻസ് ചോദിച്ചു കൊണ്ടുള്ള കമന്റുകളുമാണ് എത്തുന്നത്.1989-1995 കാലയളവിൽ മലയാള സിനിമയിൽ ആക്ടീവായിരുന്നു ഈ ടീം. 1989ൽ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിംഗ് ആയിരുന്നു ഇവരുടെ ആദ്യ ചിത്രം. ഗോഡ്ഫാദർ, ഇൻ ഹരിഹർ നഗർ, റാംജിറാവു സ്പീക്കിംഗ്, കാബൂളിവാല, വിയറ്റ്നാം കോളനി തുടങ്ങിയ ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പിറന്നതാണ്.അതേസമയം, 2020ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ബിഗ് ബ്രദർ ആണ് സിദ്ദിഖ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. അന്യഭാഷാ ചിത്രങ്ങളാണ് ലാലിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്. പൊന്നിയിൻ സെൽവൻ, കർണൻ, സുൽത്താൻ എന്നീ തമിഴ് ചിത്രങ്ങളാണ് താരത്തിന്റെതായി ഒരുങ്ങുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?