മരക്കാര്‍' ടീസര്‍ കണ്ട് അതിശയിച്ച് ഫേസ്‍ബുക്ക്, മോഹൻലാലിന്റെ പേജില്‍ കമന്റുമിട്ടു

  • 25/11/2021


മലയാളം കാത്തിരിക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ് അക്ഷരാര്‍ഥത്തില്‍ 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം'. ഒടിടി റിലീസ് വാര്‍ത്ത സൃഷ്‍ടിച്ച ആശങ്കകളൊക്കെ മറികടന്ന് മോഹൻലാലിന്റെ (Mohanlal) 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തിയറ്ററുകളിലെത്തുന്നതിന്റെ ആവേശത്തിലാണ് എല്ലാവരും. മരക്കാറിന്റെ ഓരോ വിശേഷങ്ങളും ഓണ്‍ലൈനില്‍ തരംഗമാകുകയാണ്. 'മരക്കാറി'ന്റെ ടീസര്‍ കണ്ട് ഫേസ്‍ബുക്കും ഞെട്ടിയെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസമാണ് മരക്കാര്‍ ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടത്. ടീസര്‍ പുറത്തുവിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 10 ലക്ഷത്തിലധികം പേര്‍ കണ്ടു. 'മരക്കാര്‍' ഇതിഹാസ ചിത്രമെന്ന് പ്രശംസിക്കപ്പെട്ടു. ഇപോഴിതാ ചിത്രത്തിന്റെ ടീസറിന് ഫേസ്‍ബുക്ക് ടീമും മോഹൻലാലിന്റെ പേജില്‍ കമന്റുമായി എത്തിയിരിക്കുന്നു. എപ്പിക് ടീസര്‍ എന്നാണ് ഫേസ്‍ബുക്ക് ഔദ്യോഗിക പേജില്‍ നിന്നുള്ള കമന്റ്. വളരെക്കാലത്തിന് ശേഷം ഒരു മോഹൻലാല്‍ ചിത്രം തിയറ്ററുകളിലെത്തുന്നതിന്റെ ആവേശമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ കാണുന്നത്.  ഐഎംഡിബിയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ഇന്ത്യൻ സിനിമകളും ഷോകളും (മോസ്റ്റ് ആന്റിസിപ്പേറ്റഡ് ഇന്ത്യൻ ചിത്രം) എന്ന വിഭാഗത്തില്‍ 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' ഒന്നാമതെത്തിയിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related Articles