തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരുന്ന ചിത്രമാണ് രാജമൗലിയുടെ ആർആർആർ. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയം തന്നെയായിരുന്നു അതിന് കാരണം. ജൂനിയർ എൻടിആറും രാം ചരണും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ വൻ കുതിപ്പാണ് നടത്തിയത്. ഇതുവരെ ചിത്രത്തിന് ആയിരം കോടിയാണ് ലോകമെമ്പാടുമായി ലഭിച്ചത്. ആയിരം കോടി വിജയത്തിന്റെ ആഘോഷച്ചടങ്ങിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മുംബൈയിൽ വച്ച് നടന്ന ആഘോഷത്തിൽ അതിഥിയായി ബോളിവുഡ് താരം ആമിർഖാനും എത്തിയിരുന്നു. ചടങ്ങിൽ ജോണി ലെവെർ, മകരന്ദ് ദേശ്പാണ്ഡേ, നടി ഹുമാ ഖുറേഷി എന്നിവരും ആഘോഷത്തിൽ പങ്കുചേർന്നു. നായികയായെത്തിയ ആലിയാ ഭട്ട് ചടങ്ങിനെത്തിയില്ല.കഴിഞ്ഞ ദിവസം രാം ചരൺ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് സ്വർണ നാണയങ്ങൾ സമ്മാനമായി നൽകിയിരുന്നു. പത്ത് ഗ്രാമിന്റെ പതിനെട്ടു ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ നാണയങ്ങളാണ് അണിയറപ്രവർത്തകർക്കായി രാംചരൺ നൽകിയത്. ക്യാമറ സഹായികൾ, പ്രൊഡക്‌ഷൻ മാനേജർ, സ്റ്റിൽ ഫൊട്ടോഗ്രഫർ, പ്രൊഡക്‌ഷൻ മാനേജർമാർ, അക്കൗണ്ടന്റുമാർ എന്നിവർ ഉൾപ്പടെ, ചിത്രത്തിലെ 35 ടെക്‌നീഷ്യന്മാരെയാണ് രാംചരൺ വീട്ടിലേക്ക് ക്ഷണിച്ച് സമ്മാനം നൽകിയത്. എല്ലാ സ്വർണ്ണ നാണയങ്ങളിലും ആർആർആർ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?