പക ഒടിടി റിലീസിന് ഒരുങ്ങുന്നു

  • 29/06/2022


അന്തര്‍ദേശീയ ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ച്, പ്രേക്ഷകശ്രദ്ധ നേടിയ മലയാള ചലച്ചിത്രം പക ഒടിടി റിലീസിന് ഒരുങ്ങുന്നു. പ്രമുഖ പ്ലാറ്റ്‍ഫോം ആയ സോണി ലിവിലൂടെയാണ് ഒടിടി പ്രീമിയര്‍. ജൂലൈ 7ന് ചിത്രം സ്ട്രീമിം​ഗ് ആരംഭിക്കും. റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ സോണി ലിവ് പുനരവതരിപ്പിച്ചിട്ടുണ്ട്.

ടൊറന്‍റോ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലേക്ക് (ടിഫ്) ഒഫിഷ്യല്‍ സെലക്ഷന്‍ ലഭിച്ച ചിത്രമായിരുന്നു ഇത്. നവാഗത സംവിധായകരുടെയും സംവിധായകരുടെ കരിയറിലെ രണ്ടാമത്തെ സിനിമകളും പ്രദര്‍ശിപ്പിക്കുന്ന 'ഡിസ്‍കവറി' വിഭാഗത്തിലാണ് ടൊറന്‍റോയില്‍ പക പ്രദര്‍ശിപ്പിച്ചത്.  

'ജല്ലിക്കട്ട്', 'മൂത്തോന്‍' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ടൊറന്‍റോയില്‍ പ്രീമിയര്‍ പ്രദര്‍ശനം നടത്തിയ മലയാളചിത്രവുമാണ് ഇത്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ‍്യൂട്ട് പൂര്‍വ്വ വിദ്യാര്‍ഥിയും പ്രമുഖ സൗണ്ട് ഡിസൈനറുമായ നിതിന്‍ ലൂക്കോസ് ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമാണ് ഇത്. 

Related Articles