കോവിഡിനു ശേഷം ഏറ്റവുമധികം പ്രചാരം നേടിയ ഒരുപകരണമാണ് പൾസ് ഓക്സിമീറ്റർ. ഒരു വീട്ടിൽ പൾസ് ഓക്സിമീറ്ററിന്റെ ആവശ്യകത ജനം തിരിച്ചറിഞ്ഞ കാലം എന്നും പറയാം. ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യുന്ന ഫിസിഷ്യന്മാരുടെ സന്തത സഹചാരിയാണ് പൾസ് ഓക്സിമീറ്റർ എന്ന കുഞ്ഞൻ ഉപകരണം.രക്തത്തിലെ ഓക്സിജന്റെ അളവ് കണക്കാക്കുന്ന ഉപകരണമാണ് പൾസ് ഓക്സിമീറ്റർ. രോഗിയുടെ വിരലിലാണ് ഈ ഉപകരണം ഘടിപ്പിക്കുക. ദീർഘകാലാടിസ്ഥാനത്തിൽ ശ്വാസകോശത്തകരാറുകൾ ഉള്ളവർക്ക് / വീട്ടിൽ ഓക്സിജൻ ഉപയോഗിക്കേണ്ടി വരുന്നവർക്ക് വീട്ടിൽ വച്ചുതന്നെ ഈ ഉപകരണം ഉപയോഗിക്കാവുന്ന അത്ര ലളിതമായ ഒന്നാണിത്. രോഗിക്ക് തന്നെ മറ്റൊരാളുടെ സഹായമില്ലാതെ ഉപയോഗിക്കാൻ കഴിയും.ഒരാൾക്ക് ന്യുമോണിയയുടെ പ്രാരംഭ ഘട്ടത്തിൽ ഓക്സിജന്റെ കുറവ് ഉണ്ടാകാം. എന്നാൽ നേരിയ കുറവുകളെ കറക്റ്റ് ചെയ്യാൻ ശരീരം ശ്രമിക്കുന്നതുകൊണ്ട് അത്തരുണത്തിൽ രോഗിക്ക് വലിയ ശ്വാസതടസ്സം പോലുള്ള ലക്ഷണങ്ങൾ പ്രകടമായിരിക്കില്ല. അത്തരം സാഹചര്യങ്ങളിൽ, ശ്വാസംമുട്ടൽ തുടങ്ങുന്നതിനു മുൻപുതന്നെ രക്തത്തിലെ ഓക്സിജൻ അളവ് കുറയുന്നത് പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് മനസ്സിലാക്കാം.94 % ന് താഴെയാണെങ്കിൽ അണുബാധയുള്ളവരുടെ ശ്വാസകോശത്തെ ബാധിച്ചു തുടങ്ങി എന്ന് മനസ്സിലാക്കണം. അപ്പോൾ ഓക്സിജൻ തെറാപ്പി തുടങ്ങണം. 89% ത്തിന് താഴെയാണെങ്കിൽ ശ്വാസകോശത്തരാറ് അനുമാനിക്കാം. ഇതിലൂടെ ശ്വാസകോശത്തെ അപകടകരമായി ബാധിക്കുന്നതിനു മുൻപുതന്നെ വേണ്ട ചികിത്സാ നടപടികളെടുക്കാൻ സഹായിക്കുകയും, സങ്കീർണതകൾ തടയാനും ഉപകാരപ്രദമാവുന്നു.അതുകൊണ്ടുതന്നെ വീട്ടിൽ എപ്പോഴും സൂക്ഷിക്കാവുന്ന പൾസ് ഓക്സിമീറ്റർ കുറഞ്ഞ ചെലവിൽ ഇപ്പോൾതന്നെ വാങ്ങിക്കോളൂ.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?