അടുത്ത വര്‍ഷം ആദ്യത്തോടെ ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ ലഭ്യമായേക്കും; കേന്ദ്ര ആരോഗ്യമന്ത്രി

  • 13/10/2020

അടുത്ത വര്‍ഷം ആദ്യത്തോടെ ഇന്ത്യയില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ ലഭ്യമായേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഒന്നിലധികം സ്രോതസില്‍ നിന്ന് കൊവിഡ് പ്രതിരോധ വാക്‌സിന്‍ ലഭിക്കുമെന്നാണ് പ്രതീഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

വിദഗ്ധ സംഘങ്ങളുമായി കൂടിയാലോചിച്ച് വാക്‌സിന്‍ വിതരണത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. അടുത്ത വര്‍ഷം ആദ്യത്തോടെ വാക്‌സിന്‍ ലഭിക്കുമെന്നാണ് കരുതുന്നത് എന്നുമാണ് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍  പറഞ്ഞത്. നേരത്തെയും 2020 ന്റെ ആദ്യപാദത്തില്‍ വാക്‌സിന്‍ ലഭ്യമാകും എന്ന് മന്ത്രി പറഞ്ഞിരുന്നു.

Related Articles