തിരിച്ചറിയലിന് ജനന സര്‍ട്ടിഫിക്കേറ്റ് മാത്രം, '3 കോടി പേര്‍ക്ക് വോട്ടവകാശം നഷ്ടമാകും'; ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിനെതിരെ ഇന്ത്യ സഖ്യം

  • 02/07/2025

ബിഹാറിലെ വോട്ടർ പട്ടിക പരിഷ്ക്കരണത്തില്‍ വിവാദം കത്തുന്നു. തിരിച്ചറിയലിനായി ജനന സർട്ടിഫിക്കേറ്റ് മാത്രം ആധാരമാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയാണ് വിവാദത്തിന് കാരണമായത്. ഈ നീക്കം അപ്രായോഗികമാണെന്ന് ഇന്ത്യ സഖ്യം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വോട്ടർ പട്ടിക പരിഷ്കരണ നടപടിയിലൂടെ 3 കോടി പേർക്കെങ്കിലും വോട്ടവകാശം നഷ്ടപ്പെടുമെന്നും പ്രതിപക്ഷ പാർട്ടികള്‍ വിവരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ സഖ്യം. തെരഞ്ഞെടുപ്പ് കമ്മീഷനെ ആശങ്കയറിയിച്ചെങ്കിലും നടപടി തുടരുമെന്ന മറുപടിയാണ് കിട്ടിയതെന്നും ഇന്ത്യ സഖ്യം നേതാക്കള്‍ വ്യക്തമാക്കി.

അതേസമയം തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്തെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയില്‍ വലിയ വർദ്ധനവ് മുഖ്യമന്ത്രി നിതീഷ് കുമാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പുതുക്കിയ പദ്ധതി പ്രകാരം മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഇനി പ്രതിമാസം 400 രൂപയ്ക്ക്  1100 രൂപ ലഭിക്കും. വർദ്ധിപ്പിച്ച പെൻഷൻ തുക ജൂലൈ മാസം മുതല്‍ വിതരണം ചെയ്യുമെന്ന് നിതീഷ് കുമാർ എക്സില്‍ കുറിച്ചിരുന്നു. ഈ തീരുമാനം സംസ്ഥാനത്തുടനീളമുള്ള ഒരു കോടിയലധികം ഗുണഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

"സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതി പ്രകാരം വിധവകള്‍ക്കും, വയോജനങ്ങള്‍ക്കും, ഭിന്നശേഷിക്കാർക്കും ഇനി പ്രതിമാസം 400 രൂപയ്ക്ക് പകരം 1100 രൂപ പെൻഷൻ ലഭിക്കുമെന്ന വിവരം നിങ്ങളെ അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. ജൂലൈ മാസം മുതല്‍ എല്ലാ ഗുണഭോക്താക്കള്‍ക്കും വർദ്ധിച്ച നിരക്കില്‍ പെൻഷൻ ലഭിക്കും. 

Related News