സ്ത്രീധനത്തിന്‍റെ ബാക്കി അഞ്ച് ലക്ഷം നൽകിയില്ല; യുപിയിൽ ഗർഭിണിയെ ഭർത്താവും വീട്ടുകാരും ചേർന്ന് തല്ലിക്കൊന്നു

  • 05/10/2025

ലഖ്‌നൗ: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് ഗര്‍ഭിണിയെ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലാണ് സംഭവം. രജ്‌നി കുമാരി എന്ന 21കാരിയെയാണ് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഈ വര്‍ഷം ഏപ്രിലിലായിരുന്നു രജ്‌നിയുടെയും സച്ചിന്റെയും വിവാഹം കഴിഞ്ഞത്.


സംഭവത്തില്‍ രജനിയുടെ ഭര്‍ത്താവ് സച്ചിന്‍, സഹോദരങ്ങളായ പ്രാന്‍ഷു, സാബാഹ് ബന്ധുക്കളായ റാം നാഥ്, ദിവ്യ, ടീന എന്നിവരെയും കസ്റ്റഡിയിലെടുത്തതായി പൊലീസ് വ്യക്തമാക്കി. സ്ത്രീധന തുകയുടെ ബാക്കിയായ അഞ്ച് ലക്ഷം രൂപ നല്‍കാത്തതിനാലാണ് കുടുംബം ഗര്‍ഭിണിയായ രജ്‌നിയെ തല്ലിക്കൊന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ അതിന് ശേഷം പുറത്തുവിടുമെന്നും പൊലീസ് വ്യക്തമാക്കി.

Related News