മാളുകളില്‍ ‘സ്മാര്‍ട്ട് ക്യാമറകള്‍’; തിരയുന്ന പ്രതികളെ നിമിഷങ്ങള്‍ക്കുള്ളില്‍ പിടികൂടും

  • 16/11/2025


കുവൈറ്റ് സിറ്റി: രാജ്യത്തെ പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിനും നിയമ നടപ്പാക്കല്‍ കാര്യക്ഷമമാക്കുന്നതിനുമായി, മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലും പ്രതികളെ തത്സമയം തിരിച്ചറിയാന്‍ കഴിയുന്ന അത്യാധുനിക സ്മാര്‍ട്ട് ക്യാമറകള്‍ സ്ഥാപിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വിശാലമായ ഡാറ്റാബേസുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ ക്യാമറകള്‍ തിരയുന്ന പ്രതികളെ ഉടന്‍ തിരിച്ചറിയുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തല്‍ക്ഷണം നടപടിയെടുക്കാന്‍ സാധിക്കുമെന്നുമാണ് വിവരം. സംശയാസ്പദരായ വ്യക്തികളെ വേഗത്തില്‍ പിടികൂടി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുന്നതിനും ഇത് സഹായകരമാകും.

തിരഞ്ഞെടുത്ത താമസ-വാണിജ്യ സമുച്ചയങ്ങളിലെ സുരക്ഷാ പരിശോധനാ കേന്ദ്രങ്ങളെപ്പോലുള്ള പ്രദേശങ്ങളിലാണ് ഈ ഹൈടെക് ക്യാമറകള്‍ സ്ഥാപിക്കുന്നതെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. വിവിധ കേസുകളില്‍ തിരയുന്ന വ്യക്തികളുടെ സമഗ്ര ഡാറ്റാ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇവ, നിരന്തരമായി പരിസരം നിരീക്ഷിച്ച് സുരക്ഷാ ഭീഷണികള്‍ക്ക് എതിരെ വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കും.

പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന മന്ത്രാലയത്തിന്റെ പ്രതിബദ്ധതയും, രാജ്യത്തെ നിയമ-ക്രമം ഊര്‍ജിതമാക്കുന്ന ശ്രമങ്ങളിലേക്കുള്ള ഒരു വലിയ ചുവടുമാറ്റവുമാണ് ഈ പദ്ധതി.

Related News