സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ലക്ഷ്യമിട്ടുള്ള ഹാക്കിംഗ് ശ്രമങ്ങൾ വർദ്ധിക്കുന്നു; ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഡേറ്റ് ചെയ്യണമെന്ന് സൈബർ സുരക്ഷാ കേന്ദ്രം

  • 16/11/2025



കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ലക്ഷ്യമിട്ടുള്ള ഹാക്കിംഗ് ശ്രമങ്ങൾ അടുത്തിടെ വർദ്ധിച്ചു വരുന്നതിനെക്കുറിച്ച് ദേശീയ സൈബർ സുരക്ഷാ കേന്ദ്രം മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ചും വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾക്കാണ് ഭീഷണിയുള്ളതെന്നും, ചില സന്ദർഭങ്ങളിൽ ഉപയോക്താവിൻ്റെ ഇടപെടൽ ഇല്ലാതെ തന്നെ ആക്രമികൾക്ക് അക്കൗണ്ടിൽ പ്രവേശിക്കാൻ കഴിഞ്ഞതായും കേന്ദ്രം ചൂണ്ടിക്കാട്ടി.

സ്മാർട്ട്ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളും ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണം. എല്ലാ പ്ലാറ്റ്‌ഫോമുകളിലും ടു-ഫാക്ടർ ഓതൻ്റിക്കേഷൻ നിർബന്ധമായും പ്രവർത്തനക്ഷമമാക്കണം.സംശയാസ്പദമായ കോളുകളോ സന്ദേശങ്ങളോ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം, അത്തരം ആശയവിനിമയങ്ങൾ അവഗണിക്കണം. ഒരു കാരണവശാലും വെരിഫിക്കേഷൻ കോഡുകളോ പാസ്‌വേഡുകളോ പങ്കുവെക്കരുത്. സൈബർ സുരക്ഷാ ഭീഷണികൾ നിരീക്ഷിക്കുന്നത് തുടരുമെന്നും പുതിയ വിവരങ്ങൾ ലഭിക്കുമ്പോൾ പൊതുജനങ്ങളെ അറിയിക്കുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.

Related News