പൊതുനിരത്തിൽ യുസ്‌ഡ് കാറുകൾ വിൽപ്പനയ്ക്ക് വെച്ചാൽ പിടിവീഴും: 60 ദിവസം വരെ വാഹനം പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ്

  • 16/11/2025


കുവൈത്ത് സിറ്റി: യൂസ്ഡ് കാറുകൾ പൊതുനിരത്തിലോ, കാൽനടപ്പാതകളിലോ, റോഡിൻ്റെ മറ്റ് ഭാഗങ്ങളിലോ പ്രദർശിപ്പിക്കരുതെന്ന് കുവൈത്ത് പൗരന്മാരോടും പ്രവാസികളോടും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം വിൽപ്പനകൾ നിയമനടപടികൾക്ക് കാരണമായേക്കാം എന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

അനുവദിച്ചിട്ടില്ലാത്ത സ്ഥലത്ത് വിൽപ്പനയ്ക്കായി വാഹനം ഇടുന്നത് പാർക്കിംഗ് നിയമലംഘനമായി കണക്കാക്കുമെന്നും, ട്രാഫിക് നിയമത്തിൻ്റെ എക്സിക്യൂട്ടീവ് റെഗുലേഷൻസിലെ ആർട്ടിക്കിൾ 207 അനുസരിച്ച് 60 ദിവസം വരെ വാഹനം പിടിച്ചെടുക്കാൻ ഇത് കാരണമായേക്കാം എന്നും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് വ്യക്തമാക്കി.

പിഴകൾ ഒഴിവാക്കുന്നതിനായി, അംഗീകൃത ഷോറൂമുകൾ, ലൈസൻസുള്ള ഡീലർമാർ അല്ലെങ്കിൽ അംഗീകൃത ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി മാത്രം വാഹനങ്ങൾ വിൽക്കാൻ ഉദ്യോഗസ്ഥർ പൊതുജനങ്ങളെ ഉപദേശിച്ചു.

Related News