AI ദുരുപയോഗം തടുക്കാൻ പുതിയ കുവൈത്ത് നിയമനിർമ്മാണത്തിനൊരുങ്ങുന്നു

  • 16/11/2025



കുവൈറ്റ് സിറ്റി: രാജ്യത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗം നിയന്ത്രിച്ച് ദുരുപയോഗം തടയുന്നതിനായി നിലവിലുള്ള നിയമങ്ങൾ പുതുക്കുന്നുവെന്ന് CITRA ചെയർമാൻ ഡോ. ഖാലിദ് അൽ-സമിൽ അറിയിച്ചു. ഉപയോക്തൃ ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കാനും വിവിധ മേഖലകളിൽ എഐയുടെ ഉപയോഗത്തിന് വ്യക്തമായ മാനദണ്ഡങ്ങൾ രൂപപ്പെടുത്താനും വേണ്ടിയാണ് നടപടി.

വർഷത്തിനുളളിൽ വിശദാംശങ്ങൾ പുറത്തുവിടുമെന്ന് അദ്ദേഹം അറിയിച്ചു. ആവശ്യം, മുൻഗണനകൾ എന്നിവ വിലയിരുത്താൻ വർക്ക്‌ഷോപ്പുകളും തുടർന്ന് പുതിയ ചട്ടങ്ങൾക്കായി കൺസൾട്ടേഷനുകളും സംഘടിപ്പിക്കും.

കൂടാതെ, കുവൈത്തിൽ നിന്ന് യൂറോപ്പിലേക്ക് ഭൂഖണ്ഡ അടിസ്ഥാനത്തിലുള്ള പുതിയ ഡാറ്റ ട്രാൻസ്മിഷൻ റൂട്ടും തയ്യാറാക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതിലൂടെ കുവൈത്തിന് ഡാറ്റാ-ഇന്റർനെറ്റ് ഹബ്ബായി കൂടുതൽ ശക്തിയേറുമെന്ന് പ്രതീക്ഷിക്കുന്നു.

മൈക്രോസോഫ്റ്റ്, ഗൂഗിൾ പോലുള്ള ഗ്ലോബൽ കമ്പനികളുടെ ഹൈപർസ്കെയിൽ ക്ലൗഡ് പ്രോജക്റ്റുകൾ കൂടി കുവൈത്തിൽ ഒരുക്കുന്നുണ്ടെന്നും, എഐ ഉപയോഗത്തിലെ അപകടങ്ങൾ, ഡാറ്റാ സുരക്ഷ ലംഘന സാധ്യതകൾ എന്നിവയെ കുറിച്ച് ജാഗ്രത ആവശ്യമാണ്‌െന്നും അൽ-സമിൽ മുന്നറിയിപ്പ് നൽകി.

Related News