വസ്ത്ര വിപണിയിൽ പരിശോധന: 21 നിയമലംഘനങ്ങൾ കണ്ടെത്തി, നടപടിക്ക് ശുപാർശ

  • 16/11/2025


കുവൈത്ത് സിറ്റി: നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നത് നിരീക്ഷിക്കുന്നതിനായി, വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള വാണിജ്യ നിയന്ത്രണ വിഭാഗത്തിൻ്റെ പരിശോധനാ സംഘങ്ങൾ ശീതകാല വസ്ത്ര വിപണികൾ ലക്ഷ്യമിട്ടുള്ള ഫീൽഡ് ക്യാമ്പയിനുകൾ ആരംഭിച്ചു. വാണിജ്യ സ്ഥാപനങ്ങൾ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനുള്ള മന്ത്രാലയത്തിൻ്റെ നിരീക്ഷണ പദ്ധതിയുടെ ഭാഗമായാണ് പരിശോധന നടത്തിയതെന്ന് മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വിഭാഗം ഡയറക്ടർ ഫൈസൽ അൽ-അൻസാരി കാപിറ്റൽ ഗവർണറേറ്റിൽ നടത്തിയ പരിശോധനാ പര്യടനത്തിനിടെ പറഞ്ഞു. 

ശീതകാല വസ്ത്രങ്ങൾ വിൽക്കുന്ന കമ്പോളങ്ങളിലും കടകളിലുമാണ് പരിശോധനാ സംഘങ്ങൾ തീവ്ര നിരീക്ഷണം നടത്തിയത്. ഈ ക്യാമ്പയിന്‍റെ ഫലമായി 21 വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതായി അദ്ദേഹം വിശദീകരിച്ചു. സാധനങ്ങൾക്ക് വില രേഖപ്പെടുത്താതിരിക്കുക, ഉത്ഭവ രാജ്യം വ്യക്തമാക്കാതിരിക്കുക, കൂടാതെ മന്ത്രാലയം അംഗീകരിച്ച എക്സ്ചേഞ്ച്, റിട്ടേൺ വ്യവസ്ഥകൾ പാലിക്കാതിരിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. നിയമം ലംഘിച്ചവർക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി വാണിജ്യ പ്രോസിക്യൂഷന് (കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News