ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താം അഞ്ച് പഴങ്ങൾ

  • 17/03/2023
കൊളസ്‌ട്രോളിന്റെ അളവ് വലിയ തോതിൽ കൂടുന്നത് ഭാവിയിൽ പല രോഗങ്ങൾക്കും കാരണമാകും. അതിനാൽ കൊളസ്ട്രോൾ അളവുകളിൽ മാറ്റങ്ങൾ വരുമ്പോൾ തന്നെ ശ്രദ്ധിക്കണം. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ശീലമാക്കി ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. 

എൽഡി‌എൽ കൊളസ്ട്രോൾ കൂടുന്നത് ഹൃദ്രോ​ഗത്തിനും വിവിധ രോ​ഗങ്ങൾക്കും കാരണമാകും. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യകരമായ ഹൃദയം നേടാനുള്ള ഏറ്റവും നല്ല മാർഗമാണ്. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നാല് പഴങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്.

ആപ്പിൾ...

രണ്ടോ മൂന്നോ ഇടത്തരം വലിപ്പമുള്ള ആപ്പിൾ കഴിക്കുന്നത് മൊത്തം കൊളസ്ട്രോളിന്റെ അളവ് 5% മുതൽ 13% വരെ കുറയ്ക്കുമെന്ന് മുമ്പ് നടത്തിയ ഒരു പഠനത്തിൽ പറയുന്നു. ആപ്പിളിലെ പെക്റ്റിൻ, പോളിഫെനോൾ എന്നിവയാണ് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിച്ചതെന്നും പഠനങ്ങൾ കണ്ടെത്തി.

ബെറിപ്പഴങ്ങൾ...

ബെറികളുടെ ഉപയോഗം എൽഡിഎൽ കൊളസ്ട്രോൾ അളവ് ഗണ്യമായി കുറയ്ക്കുന്നു. സ്ട്രോബെറി, ക്രാൻബെറി, ബ്ലൂബെറി മുതലായവ സീസണൽ പഴങ്ങളിൽ നാരുകളുടെ അംശം കൂടുതലാണ്. ഇവ ചീത്ത കൊളസ്ട്രോളിന്റെ ഓക്സിഡൈസേഷഅൻ തടയുന്നു. ബ്ലൂബെറിയിലും മറ്റ് ആരോഗ്യകരമായ ഭക്ഷണങ്ങളിലും കാണപ്പെടുന്ന ഫൈറ്റോസ്റ്റെറോളുകൾ എൽഡിഎൽ അളവ് കുറയ്ക്കുന്നതായി പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

Related Articles