'പരോളിലിറങ്ങുന്ന പ്രതി ഭീഷണിപ്പെടുത്തുന്നു'; പൊലീസ് മേധാവിയുടെ വാര്‍ത്താസമ്മേളനത്തിലേയ്ക്ക് ഇടിച്ചു കയറി മുന്‍ ഗ്രേഡ് എസ്‌ഐ

  • 01/07/2025

പൊലീസ് മേധാവിയായി ചുമതലയേറ്റ റാവാഡ ചന്ദ്രശേഖര്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ നാടകീയ സംഭവം. വാര്‍ത്താ സമ്മേളനത്തിനിടെ അപ്രതീക്ഷിതമായി പരാതിയുമായി എത്തിയത് 2023 ജൂലൈയില്‍ ഗ്രേഡ് എസ്‌ഐ ആയി വിരമിച്ച ബഷീര്‍.

മുത്തങ്ങ സംഘര്‍ഷകാലത്ത് കണ്ണൂര്‍ ഡിഐജി ഓഫിസിലെ ഉദ്യോഗസ്ഥനായിരുന്നു താനെന്നാണ് ബഷീര്‍ മാധ്യമങ്ങളോടു പറഞ്ഞത്. പൊലീസ് ഐഡി കാര്‍ഡ് ഉപയോഗിച്ചാണ് പൊലീസ് മേധാവിയുടെ വാര്‍ത്താസമ്മേളനത്തിന് എത്തിയത്. വിരമിച്ച ഉദ്യോഗസ്ഥന് എങ്ങനെ തിരിച്ചറിയല്‍ കാര്‍ഡ് കിട്ടി എന്നന്വേഷിച്ചപ്പോള്‍ അത് അവരോടു ചോദിക്കണമെന്ന് ബഷീര്‍ പറഞ്ഞു. ഐഡി കാര്‍ഡ് പൊലീസ് ഉദ്യോഗസ്ഥര്‍ വാങ്ങിവച്ചിരിക്കുകയാണ്.

ഗള്‍ഫിലുള്ള ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഐഡി കാര്‍ഡും തന്റെ കൈയിലുണ്ടെന്ന് ബഷീര്‍ പറഞ്ഞു. മുത്തങ്ങ സംഘര്‍ഷകാലത്ത് താന്‍ കണ്ണൂരില്‍ പൊലീസ് ആയിരുന്നുവെന്നും ഇതേപ്പറ്റിയുള്ള സിനിമയില്‍ തന്റെ പേര് ദുരുപയോഗം ചെയ്തു എന്നുമാണ് പ്രധാന പരാതിയായി പറഞ്ഞത്.

Related News